കൊല്‍ക്കത്ത: മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ഹുമയൂണ്‍ കബീര്‍സ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2018ലാണ് ഹുമയൂണ്‍ കബീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. 21 ബി.ജെ.പി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഹുമയൂണ്‍ കബീറിന്റെ മടങ്ങിവരവ്.
കോണ്‍ഗ്രസ് നേതാവായാണ് ഹുമയൂണ്‍ കബീര്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 2012ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ന്നാണ് മന്ത്രിയായത്.
ബി.ജെ.പിയില്‍ നിന്ന് രാജിവെക്കാനൊരുങ്ങുന്ന 21 നേതാക്കളില്‍ നാല് ലോക്സഭ എം.പിമാരും ഒരു എം.എല്‍.എയും 16 കൗണ്‍സിലര്‍മാരുമാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നേതാക്കളില്‍ ചിലര്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്നവരാണ്.
‘ബംഗാളില്‍ ബി.ജെ.പി തെറ്റായ വഴിയിലൂടെയാണ് പോകുന്നത്. ദീലീപ് ഘോഷും മുകുള്‍ റോയും തമ്മിലുള്ള അധികാര തര്‍ക്കമുണ്ട്. ദേശീയ നേതൃത്വത്തിന് ഇത് അറിയാമെങ്കിലും അവര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ദിലീപ് ഘോഷിനെ എല്ലാവരെയും ഇഷ്ടപ്പെടുന്നില്ല., അവിടെ പ്രശ്നങ്ങളുണ്ട്. ശക്തമായ വാക്കുകള്‍ പറയാന്‍ ശേഷിയുള്ള നേതാവായ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വന്നവരെ അനങ്ങാന്‍ സമ്മതിക്കുന്നില്ല. പാര്‍ട്ടിയില്‍ ചേര്‍ന്ന അവരുടെ നടപടിയെ ദിലീപ് ഘോഷ് അംഗീകരിക്കുന്നില്ല’, ആദ്യമായി ലോക്സഭ എം.പിയായ ബി.ജെ.പി മുതിര്‍ന്ന നേതാവ് ടൈംസ് നൗവിനോട് പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി 42ല്‍ 18 സീറ്റുകള്‍ നേടിയിരുന്നു. ഇതില്‍ മൂന്നു പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വന്നവരായിരുന്നു.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ മുകുള്‍ റോയ് തന്റെ പഴയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയില്‍ നിന്ന് പുറത്ത് പോവും എന്ന് കേള്‍ക്കുന്ന പേരുകള്‍ മുകുള്‍ റോയിയുടെ അടുത്ത അനുയായികളുടേതാണ്.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ ബിപ്ലവ് മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇനിയും ഏറെ നേതാക്കള്‍ മടങ്ങിയെത്തുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്.
21 നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും എന്ന റിപ്പോര്‍ട്ടുകളെ ബി.ജെ.പി തള്ളി. ബി.ജെ.പി ജനപ്രതിനിധികളായി ജനിച്ചവരെല്ലാം പാര്‍ട്ടിയോടൊപ്പം തന്നെ നില്‍ക്കുമെന്നാണ് പ്രതികരണം.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…