ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അയ്യായിരം പിന്നിട്ടു. ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ച് 5194 പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 4643 പേര്‍ നിലവില്‍ ചികിത്സയിലാണ്,402 പേര്‍ രോഗബാധ മാറി ആശുപത്രി വിടുകയും ചെയ്തു.ഇതുവരെ കൊറോണ ബാധയെ തുടര്‍ന്ന്
മരിച്ചത് 149 പേരാണെന്നും ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
ചൊവ്വാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 773 പേര്‍ക്കാണെന്നും അദ്ധേഹം വ്യക്തമാക്കി,അതേസമയം രാജ്യത്ത് ഇതുവരെ 1.31 ലക്ഷം പേരുടെ പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 13345 സംപിളുകള്‍ ആണ്.ഹൈഡ്രോക്സി ക്ലോറോക്വിന്‍മരുന്നിന്‍റെ ലഭ്യതക്കുറവ് ഇപ്പോഴോ ഭാവിയിലോ ഉണ്ടാകില്ലെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.
ഇന്ത്യക്ക് ആവശ്യമായ കരുതല്‍ ഉണ്ടെന്നും സാഹചര്യം മാറിയാലും പ്രശ്നം ഉണ്ടാകില്ലെന്നും അദ്ധേഹം അറിയിച്ചു.മരുന്ന് നിര്‍മാണ ഘടകങ്ങളുടെ ശേഖരവും
മതിയായ അളവിലുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.ഉത്തര്‍പ്രദേശ്,മഹാരാഷ്ട്ര,തമിഴ് നാട്,ഹരിയാന,തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം എന്ന് ജനങ്ങളോട് ആവശ്യപെട്ടിട്ടുണ്ട്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…