ന്യൂദല്‍ഹി: പാക് ചാരസംഘടനയായ ഐ.എസ്.ഐക്കുവേണ്ടി പ്രവര്‍ത്തിച്ച രണ്ട് പേരെ മിലിട്ടറി ഇന്റലിജന്‍സും രാജസ്ഥാന്‍ പൊലീസും ചേര്‍ന്ന് പിടികൂടി. പ്രതിരോധസേനയുടെ ആയുധ ഡിപ്പോയിലെ ജീവനക്കാരന്‍ വികാസ് കുമാര്‍ (29), മഹാജന്‍സ് ഫീല്‍ഡ് ഫയറിങ് റേഞ്ചിലെ ചിമന്‍ ലാല്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
ആയുധങ്ങളുടെ ചിത്രങ്ങള്‍, ഓര്‍ഡറുകള്‍, വരവും പോക്കും എന്നിവയെല്ലാം കുമാര്‍ പാകിസ്താന് കൈമാറിയതായാണ് അറിയുന്നത്. വിവരച്ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡിന് അന്വേഷണം കൈമാറി.
കരാര്‍ ജോലിക്കാരനായ ചിമന്‍ലാലില്‍നിന്നും ഐ.എസ്.ഐവിവരം ചോര്‍ത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ ആണ് അനോഷ്‌ക ചോപ്ര എന്ന വ്യാജ പേരിലുള്ള പാക് രഹസ്യാന്വേഷണ ഏജന്റിന്റെ ഫേസ്ബുക്ക് സൗഹൃദ അഭ്യര്‍ഥന ലഭിച്ചതെന്ന് കുമാര്‍ പൊലീസിനോട് പറഞ്ഞു.
2019 ആഗസ്റ്റിലാണ് വികാസ് കുമാര്‍ പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ വനിത ഉദ്യോഗസ്ഥ വികാസ് കുമാറുമായി ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ചെന്നും ഇന്ത്യക്കാരിയായ സ്ത്രീയായി തെറ്റിദ്ധരിപ്പിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും അധികൃതര്‍ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…