Categories: India

വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രാംപൂരിൽ ഇന്നലെ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ  ചികിത്സയിലിരിക്കെയാണ് രണ്ടുപേരും ഇന്ന് രവിലെയോടെ മരണമടഞ്ഞത്.

മറ്റൊരു സൈനികനും ഗുരുതരാവസ്ഥയിൽ  ചികിത്സയിലാണ്.  ജമ്മു കശ്മീരിലെ രാംപുർ ജില്ലയിൽ ഇന്നലെ വൈകുന്നേരം 3:30 ഓടെയാണ് വെടിവെപ്പുണ്ടായത്.  ഹവൽദാർ ഗോകരൺ സിങ്ങും നായിക് ശങ്കർ എസ്പികോയിയുമാണ് വീരമൃത്യു വരിച്ചത്.

ഏപ്രിൽ 30 ന് നിയന്ത്രണ രേഖയിലെ പൂഞ്ചിൽ പാക്കിസ്ഥാൻ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു.  പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ ലംഘിക്കുകയും ഉറിയിലെ ഇന്ത്യൻ ആർമി പോസ്റ്റിൽ കനത്ത ഷെല്ലാക്രമണം നടത്തുകയും ചെയ്തതിന് ശേഷം ഇന്ത്യൻ സൈന്യം ഉചിതമായ മറുപടി നൽകിയതായി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെമുതൽ  ഇരുരാജ്യങ്ങളിലെയും സൈനികർ തമ്മിൽ നടത്തിയ  കനത്ത ഷെല്ലാക്രമണം പ്രദേശത്ത് പരിഭ്രാന്തി പരത്തിയതായി പ്രദേശവാസികൾ അറിയിച്ചു. 

മാത്രമല്ല ബാരാമുള്ളയിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) അബ്ദുൽ ഖയൂം നിയന്ത്രണ രേഖയിൽ ഷെല്ലാക്രമണം സ്ഥിരീകരിച്ചു.  പ്രദേശത്ത് ഷെല്ലാക്രമണത്തിനിടെ ആരുടെയും ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

Newsdesk

Recent Posts

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

5 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

8 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

15 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

1 day ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

1 day ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

1 day ago