തെലങ്കാനയിലെ സംഗറെഡി ജില്ലയ്ക്കടുത്ത് ബയോ ഫ്യൂവല്‍ യൂണിറ്റിലെ സ്‌റ്റോറേജ് ടാങ്കില്‍ വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇവിടെ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള സഹീറാബാദ് മണ്ഡലില്‍ ജൈവ ഡീസലും മറ്റ് ജൈവ ഇന്ധനങ്ങളും സംഭരിക്കുന്ന ടാങ്കുകളില്‍ വെല്‍ഡിംഗ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.
മൂവരും ജോലി ചെയ്തുകൊണ്ടിരിക്കെ ടാങ്കിന്റെ മേല്‍ക്കൂര പൊളിഞ്ഞ് തൊഴിലാളികള്‍ ടാങ്കിനുള്ളിലേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 28 ഉം 30 ഉം പ്രായമുള്ള തൊഴിലാളികളാണ് മരിച്ചത്.
വിശാഖ പട്ടണത്ത് ഫാക്ടറിയില്‍നിന്നും വിഷ വാതകം ചോര്‍ന്ന് 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ പ്ലാന്റില്‍ വീണ് മരിച്ചിരിക്കുന്നത്.
അയർലണ്ട് നാഷണൽ വോളിബോൾ ലീഗ് ഡിവിഷൻ 3 ഫൈനലിൽ എത്തുന്ന ആദ്യ മലയാളി ടീമായി കോർക്ക് ലൈയൺസ് വോളിബോൾ ക്ലബ്.…
കോട്ടയം : ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്ത് മുരളിയെ നായകനാക്കി ഐറിഷ് മലയാളിയും നവാഗതനായ സംവിധായകനുമായ ജോമി…
"ഞാൻ വെറും ഒരു സാധാരണക്കാരനാണ്. എൻ്റെ ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം.ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു. ഞങ്ങളുടെ…
നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഈസ്റ്റർ,വിഷു,ഈദ് സംയുക്താഘോഷങ്ങൾ നീനാ സ്കൗട്ട് ഹാളിൽ വച്ച് വർണാഭമായി നടന്നു.പ്രത്യാശയും,ഐശ്വര്യവും,സ്നേഹവും…
ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ അയർലണ്ടിലെ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് എന്റർപ്രൈസ് വകുപ്പിന് കൂട്ടായ…
സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.…