Categories: India

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ട് പോരാട്ടങ്ങളും വിജയിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യുഡൽഹി:  പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ട് പോരാട്ടങ്ങളും വിജയിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.  കോറോണയെയും, ഇന്ത്യ-ചൈന സംഘർഷത്തേയും കുറിച്ചായിരുന്നു അമിത് ഷായുടെ പ്രതികരണം.  

കോറോണയ്ക്കെതിരെ കേന്ദ്രസർക്കാർ മികച്ച രീതിയിലാണ് പോരാടുന്നതെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ രോഗവ്യാപനം കുറവാണെന്നും അമിത് ഷാ പറഞ്ഞു.  പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ആഭ്യന്തരമന്ത്രി ഇങ്ങനെ പറഞ്ഞത്.

തനിക്ക് രാഹുല്‍ ഗാന്ധിയെ ഉപദേശിക്കാന്‍ കഴിയില്ല എന്നു പറഞ്ഞ അദ്ദേഹം അത് കോൺഗ്രസ് പാർട്ടി നേതാക്കളുടെ ജോലിയാണെന്നും ചിലർ വക്രദൃഷ്ടികളാണെന്നും അവർ ശരിയിൽ പോലും തെറ്റ് കണ്ടെത്തുമെന്നും പറഞ്ഞു.   മാത്രമല്ല പ്രധാനമന്ത്രിയെ സറണ്ടർ മോദിയെന്ന് വിളിച്ച രാഹുലിന്റെ ട്വീറ്റിനോടും ഷാ പ്രതികരിച്ചു.  

ഇന്ത്യാവിരുദ്ധ പ്രചാരവേലകള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ഒരു വലിയ പാര്‍ട്ടിയുടെ മുന്‍അധ്യക്ഷന്‍ ഇത്തരം പ്രതിസന്ധികളിൽ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി പുലർത്തുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.   അവർ പാക്കിസ്ഥാനെയും ചൈനയേയും പ്രാത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹത്തിനും പാര്‍ട്ടിക്കും ആത്മപരിശോധനയ്ക്കുള്ള സമയമാണ് ഇതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.  

നിയന്ത്രണരേഖയിലെ വിഷയങ്ങളിൽ സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി നടത്തിയ ട്വീറ്റുകളോടും ഷാ പ്രതികരിച്ചു.  ചർച്ചയ്ക്കാണെങ്കിൽ വര് നമുക്ക് 1962 മുതൽ ഇതുവരെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.  സൈനികർ രാജ്യത്തിന്വേണ്ടി നിലകൊള്ളുമ്പോൾ സർക്കാർ തീരുമാനമെടുത്ത് മുന്നോട്ടു നീങ്ങുമ്പോൾ പാക്കിസ്ഥാനേയും ചൈനയേയും സന്തോഷിപ്പിക്കുന്ന പരമാർശങ്ങൾ നടത്തരുതെന്നും അമിത് ഷാ പറഞ്ഞു. 

ഡൽഹിയിലെ കോറോണ കേസുകളെക്കുറിച്ച് സംസാരിച്ച അമിത് ഷാ പേടിക്കുന്നപ്പോലെ ജൂലൈ  31 ആകുമ്പോൾ രോഗികളുടെ എണ്ണം 5.5 ലക്ഷം ആകില്ലയെന്നും.  നമ്മൾ ഇപ്പോൾ കുറച്ചുകൂടി നല്ല അവസ്ഥയിലേയ്ക്കാണ് പോകുന്നതെന്നും പറഞ്ഞു.  ഇപ്പോൾ നമ്മൾ  മുൻകരുതൽ നടപടികളിൽ നല്ല ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെന്നും ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.

Newsdesk

Share
Published by
Newsdesk

Recent Posts

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

2 hours ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

18 hours ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

19 hours ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

22 hours ago

ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അയർലണ്ടിന്റെ (GRMAI) ആദ്യ യോഗം ഡബ്ലിനിൽ നടന്നു

ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…

22 hours ago

Abel’s Garden Open House; ഉദ്ഘാടനം ജനുവരി 25ന്

കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…

23 hours ago