ന്യൂദല്‍ഹി: ഷാഹിന്‍ ബാഗ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ജനുവരി 16 ന് അലിഗണ്ഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഷര്‍ജീല്‍ ഇമാമിനെതിരെയാണ് യു.എ.പി.എ ചുമത്തിയത്.
അസം പൊലീസാണ് ഷര്‍ജീലിനെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തത്. അസമിലേക്ക് സൈന്യം പോകുന്ന വഴി തടസപ്പെടുത്തി പൗരത്വ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തണം എന്ന പ്രസ്താവനയുടെ പേരിലാണ് കേസെടുത്തത്. രാജ്യത്തെ വിഭജിക്കാന്‍ ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ച് വിദ്യാര്‍ഥിക്കെതിരെ യു.എ.പി.എ ചുമത്തുകയായിരുന്നു.
ഷബീന്‍ബാഗ് പ്രതിഷേധത്തിന്റെ പ്രധാന സംഘാടകരിലൊരാളാണ് ഷര്‍ജീല്‍ ഇമാമെന്നും ആസാമീസും ബംഗാളികളും ഹിന്ദുക്കളും മുസ്ലീങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെടുമെന്ന് ഉള്‍പ്പെടെ ഇദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും
ഗുവാഹത്തിയില്‍ ഒരു പത്രസമ്മേളനത്തില്‍ അസം ധനമന്ത്രി ഹേമന്ത ബിശ്വ ശര്‍മ്മ ആരോപിച്ചു. ഇയാളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററിയില്‍ ഗവേഷണം നടത്തുകയാണ് ഷര്‍ജീല്‍ ഇമാം. കേസെടുത്തതിന് പിന്നാലെ ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
𝐖𝐚𝐭𝐞𝐫𝐟𝐨𝐫𝐝 ( 𝐃𝐮𝐧𝐠𝐚𝐫𝐯𝐚𝐧 ): വാട്ടർഫോർഡ് മലയാളി ഇന്ദുചൂഡൻ ഇന്ന് വെളുപ്പിനെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കോട്ടയം ഏറ്റുമാനൂർ…
അയർലണ്ട്: ഓൾ അയർലൻഡ് സിറോ-മലബാർ ബൈബിൾ ക്വിസ് ഫൈനൽ മത്സരം കോർക്കിൽ വച്ച് നടത്തും. ഫെബ്രുവരി 28 ശനിയാഴ്ച 2…
അയർലണ്ടിലെ St. James’s Hospitalൽ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) ഇന്നലെ വൈകിട്ട് ഇന്ത്യയിൽ നിര്യാതയായി. ആരോഗ്യപ്രശ്നങ്ങളെ…
ഫ്രാൻസിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030ഓടെ പ്രതിവർഷം 30,000…
വാഷിംഗ്ടൺ ഡി.സി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ, ഭൂരിഭാഗം ഇന്ത്യൻ അമേരിക്കൻ വംശജരും ഭരണകൂടത്തിന്റെ…
ലയ ഹെൽത്ത്കെയർ അവരുടെ 65 ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില ശരാശരി 4.7% വർദ്ധിപ്പിക്കുന്നു. ഇത് ഒരു മുതിർന്ന വ്യക്തിക്ക്…