gnn24x7

ഷാഹിന്‍ ബാഗ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു

0
210
gnn24x7

ന്യൂദല്‍ഹി: ഷാഹിന്‍ ബാഗ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ജനുവരി 16 ന് അലിഗണ്ഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഷര്‍ജീല്‍ ഇമാമിനെതിരെയാണ് യു.എ.പി.എ ചുമത്തിയത്.

അസം പൊലീസാണ് ഷര്‍ജീലിനെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തത്. അസമിലേക്ക് സൈന്യം പോകുന്ന വഴി തടസപ്പെടുത്തി പൗരത്വ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തണം എന്ന പ്രസ്താവനയുടെ പേരിലാണ് കേസെടുത്തത്. രാജ്യത്തെ വിഭജിക്കാന്‍ ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ച് വിദ്യാര്‍ഥിക്കെതിരെ യു.എ.പി.എ ചുമത്തുകയായിരുന്നു.

ഷബീന്‍ബാഗ് പ്രതിഷേധത്തിന്റെ പ്രധാന സംഘാടകരിലൊരാളാണ് ഷര്‍ജീല്‍ ഇമാമെന്നും ആസാമീസും ബംഗാളികളും ഹിന്ദുക്കളും മുസ്ലീങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെടുമെന്ന് ഉള്‍പ്പെടെ ഇദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും

ഗുവാഹത്തിയില്‍ ഒരു പത്രസമ്മേളനത്തില്‍ അസം ധനമന്ത്രി ഹേമന്ത ബിശ്വ ശര്‍മ്മ ആരോപിച്ചു. ഇയാളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററിയില്‍ ഗവേഷണം നടത്തുകയാണ് ഷര്‍ജീല്‍ ഇമാം. കേസെടുത്തതിന് പിന്നാലെ ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here