ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ വിരാട് കോലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാകും കോലി നായക സ്ഥാനം ഒഴിയുക. ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ നിലവിൽ വിരാട് കോലിയാണ് ഇന്ത്യയെ നയിക്കുന്നത്. എന്നാൽ ഏകദിനത്തിലും ട്വന്റി20 മത്സരങ്ങളിലും, അല്ലെങ്കിൽ കുറഞ്ഞ പക്ഷം ട്വന്റി20 മത്സരങ്ങളിലെങ്കിലും രോഹിത് ശർമ ഇന്ത്യയെ നയിച്ചേക്കുമെന്നു ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്തു തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന രോഹിത് ശർമ ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യയെ നയിക്കണമെന്നു മുൻ താരങ്ങൾ അടക്കമുള്ളവർ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഒക്ടോബറിൽ തുടങ്ങുന്ന ട്വന്റി20 ലോകകപ്പിനു ശേഷം ഇതു യാഥാർഥ്യമാകാനുള്ള സാധ്യതയാണു തെളിയുന്നത്.
32കാരനായ കോലി 95 ഏകദിനങ്ങളിലും 45 ട്വന്റി20 മത്സരങ്ങളിലും ഇന്ത്യയെ നയിച്ചിട്ടുണ്ട്.
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…