ആനിമേറ്റഡ് സ്റ്റിക്കറ്റുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി വാട്സ്ആപ്.
വാട്ട്സ്ആപ്പിന്റെ ബേറ്റാ വേർഷൻ പ്രവർത്തനം നിരീക്ഷിക്കുന്ന WABetaInfo എന്ന വെബ്സൈറ്റാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ശനിയാഴ്ച തങ്ങളുടെ ട്വിറ്ററിലൂടെയാണ് WABetaInfo ഈ വിവരം പുറത്തുവിട്ടത്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഈ നിയന്ത്രണ൦ വ്യത്യസ്തമായിരിക്കും. ഒരു സ്റ്റിക്കർ ഉണ്ടാകുന്നതിന് പരമാവധി 1MB ഉപയോഗിക്കാമെന്ന വ്യവസ്ഥ മാത്രം ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഒരുപ്പോലെയായിരിക്കും.
രണ്ടു വർഷങ്ങൾക്കു മുൻപാണ് വാട്സാപ്പ് അനിമേഷൻ സ്റ്റിക്കർ എന്ന പുതിയ സംവിധാനം പരിചയപ്പെടുത്തുന്നത്. എന്നാല്‍, ആദ്യമായി അനിമേഷൻ സ്റ്റിക്കറുകള്‍ ഔദ്യോഗികമായി പുറത്തിറക്കിയത് ഫെയ്സ്ബുക്കിന്റെ മെസഞ്ചർ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്ക് മെസ്സഞ്ചറാണ്.
വാട്സാപ്പിലൂടെ ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന രീതികളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് സ്റ്റിക്കറുകള്‍. അതുക്കൊണ്ട് തന്നെ കൂടുതൽ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നതും രസകരമായതുമായ സ്റ്റിക്കർ പായ്ക്കുകൾ ഇനിയും പുറത്തിറക്കുമെന്ന നിലപാടിലാണ് വാട്സ്ആപ്.
എന്നാല്‍ ഇപ്പോഴും കസ്റ്റമൈസ്ഡ് സ്റ്റിക്കറുകള്‍ വാട്സ്ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. നിലവിലെ സ്റ്റിക്കറുകൾ വാട്സാപ്പിലെ പുതിയ വേർഷനുകളിലാണ് ലഭ്യമാകുക. നിങ്ങളുടെ ഫോണിൽ ഈ സ്റ്റിക്കറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലേ? എങ്കില്‍ ഉടന്‍ തന്നെ പ്ലേസ്റ്റോറിൽ പോയി വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക. നിങ്ങള്‍ക്കും ഈ സേവനം ലഭ്യമാകും.
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…