Categories: India

ജാമിയ വെടിവെപ്പ്; പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ജാമിയയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. 

‘ജാമിയ ഷൂട്ടര്‍ക്ക് പണം നല്‍കിയത് ആര്…?’ ബജറ്റ് സമ്മേളനത്തിനെത്തിയ രാഹുല്‍ മാധ്യമങ്ങളോട് ചോദിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിയ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോ൦ഗ് മാര്‍ച്ചിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. 

രാജ്ഘട്ടിലേക്കുള്ള ലോ൦ഗ് മാര്‍ച്ച്‌ സര്‍വകലാശാല കവാടം പിന്നിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. അക്രമി 17 വയസുകാരനാണെന്നാണ് ഡല്‍ഹി പോലീസ് അറിയിച്ചത്.

അതേസമയം, സ്വന്തം ഇഷ്ടപ്രകാരമാണ് ജാമിയയില്‍ പോയതെന്നും തോക്ക് നല്‍കിയത് സുഹൃത്താണെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.

ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്നാണ് ഡല്‍ഹി പോലീസ് അറിയിക്കുന്നത്. ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ഈ കൗമാരക്കാരന്‍റെ പേരില്‍ ചുമത്തിയിട്ടുണ്ട്. 

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.  

എന്നാല്‍, പിടിയിലായ പ്രതിക്ക് പ്രായപൂര്‍ത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ഇയാളുടെ പ്രായപരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

അതേസമയം, ജാമിയ വിദ്യാര്‍ത്ഥികളുടെ ലോ൦ഗ് മാര്‍ച്ചിന് നേരെ അക്രമി വെടിയുതിര്‍ത്ത സംഭവം അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 

സ്‌പെഷല്‍ പോലീസ് കമ്മീഷണര്‍ പര്‍വേശ് രഞ്ജന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

പ്ര​തി​ഷേ​ധിക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത 17കാരന്‍ സ്കൂളില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് വീട്ടുകാര്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ജേവര്‍ സ്വദേശിയായ ഇയാളുടെ പിതാവ് പുകയിലക്കട നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍, കഴിഞ്ഞ നാലു ദിവസമായി ഇയാള്‍ പരസ്പര ബന്ധമില്ലാതെ സംസാരിക്കാറുണ്ടായിരുന്നെന്ന് പ്രതിയുടെ അമ്മാവന്‍ പറഞ്ഞു. 

ഒരു പ്രശ്നവുമുണ്ടാക്കാത്ത ഒരു സാധാരണ വിദ്യാര്‍ത്ഥിയായിരുന്നു ഇയാളെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമുണ്ടായിരുന്നില്ലെന്നുമാണ് വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കള്‍ പറയുന്നത്.

അതേസമയം, ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വെളിവാക്കുന്നത് മറ്റൊന്നാണ്. വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള നിരവധി പോസ്റ്റുകളാണ് ഇയാളുടെ ഫേസ്ബുക്ക് ടൈംലൈനിലുണ്ടായിരുന്നത്. തുടര്‍ന്ന്‍ ഫേസ്ബുക്ക് ഇയാളുടെ അക്കൗണ്ട് നീക്കം ചെയ്യുകയും ചെയ്തു. 

Newsdesk

Recent Posts

ഇന്ധന പ്രതിഷേധങ്ങളെത്തുടർന്ന് ഐറിഷ് പൗരത്വ ചടങ്ങുകൾ മാറ്റിവച്ചു

അയർലണ്ടിൽ നടക്കാനിരുന്ന പൗരത്വ ചടങ്ങുകൾ ഇന്ധന പ്രതിഷേധങ്ങൾ കാരണം മാറ്റിവച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങുകൾ, നീതിന്യായ മന്ത്രിയുടെ…

13 mins ago

U/A സർട്ടിഫിക്കറ്റുമായി ‘പള്ളിച്ചട്ടമ്പി’ എത്തുന്നു

ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണിസംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു, വിഷുക്കാലം…

9 hours ago

ആശ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്തെ അതുല്യ പ്രതിഭക്ക് ആദരാജ്ഞലികൾ

മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…

14 hours ago

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…

17 hours ago

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

1 day ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

2 days ago