Categories: IndiaTechnology

ഇന്ത്യയില്‍ കൂടുതല്‍ പേരെ നിയമിക്കാന്‍ സൂം ,വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു

പ്രമുഖ വീഡിയോ കോണ്‍ഫറന്‍സിംങ് ആപ്ലിക്കേഷനായ സൂം ഇന്ത്യയിലെ തങ്ങളുടെ സ്വീകാര്യത നിലനിര്‍ത്താന്‍ വലിയ നിക്ഷേപത്തിനൊരുങ്ങുന്നു. ജിയോമീറ്റ് അടക്കമുള്ള ഇന്ത്യന്‍ ആപ്ലിക്കേഷനുകള്‍ സൂമിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതു ചെറുക്കുക എന്നതാണ് സൂമിന്റെ ലക്ഷ്യം. ചൈനീസ് വേരുകളുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ ഭാവിയില്ലെന്ന തിരിച്ചറിവില്‍ കമ്പനിയുടെ ചൈനീസ് ബന്ധമെന്ന പ്രചാരണം ചെറുക്കുകയും കമ്പനിയുടെ ലക്ഷ്യമാണ്. സൂമിന്റെ ചൈനാ ബന്ധം മിഥ്യാധാരണ മാത്രമാണെന്ന് കമ്പനിയുടെ പ്രോഡക്റ്റ് ആന്‍ഡ് എന്‍ജിനീയറിംഗ് പ്രസിഡന്റ് വേല്‍ച്ചാമി ശങ്കര്‍ലിങ്കം പറയുന്നു. നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള യുഎസ് കമ്പനിയാണ് സൂമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്ത്യ സൂമിന്റെ മികച്ച വിപണിയാണെന്നും തുടര്‍ന്നും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ‘അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വന്‍തോതിലുള്ള നിക്ഷേപ പദ്ധതികള്‍ സൂം ആസൂത്രണം ചെയ്തിട്ടുണ്ട്. അതോടൊപ്പം ഈ മേഖലയില്‍ നിന്നുള്ള കൂടുതല്‍ പ്രതിഭകളെ കമ്പനിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും, ‘ വേല്‍ച്ചാമി പറയുന്നു. ഇന്ത്യന്‍ ബിസിനസ്, സര്‍ക്കാര്‍ ഏജന്‍സികള്‍, കമ്മ്യൂണിറ്റികള്‍, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങി നിരവധി മേഖലകളിലുള്ളവര്‍ക്ക് സൂം ഏറെ ഉപകാരപ്രദമാകുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സൂമിന്റെ ചീഫ് ഓപറേറ്റിംഗ് ഓഫീസറായ അപര്‍ണ ബാവ, കോര്‍പ്പറേറ്റ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുനില്‍ മദന്‍ എന്നിവര്‍ ഇന്ത്യക്കാരാണ്.

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ വന്നപ്പോഴാണ് സൂമിന് പ്രചുരപ്രചാരം ലഭിച്ചത്. ഒരാഴ്ച മുമ്പ് റിലയന്‍സ് അവതരിപ്പിച്ച ജിയോമീറ്റ് എന്ന ആപ്ലിക്കേഷന്‍ സൂമിന് ഭീഷണിയുമായി വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ട്. ഇതിനകം പത്തു ലക്ഷത്തിലേറെ പേരാണ് ജിയോമീറ്റ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള സൂമിന്റെ തീരുമാനം.

Newsdesk

Recent Posts

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

2 hours ago

യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്ക

വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…

10 hours ago

ക്യാമ്പസ്സിൻ്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…

20 hours ago

ഗാർഹിക വൈദ്യുതി നിരക്കുകൾ പ്രതിമാസം 1.75 യൂറോ വരെ വർധിക്കും

ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…

22 hours ago

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

1 day ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

1 day ago