ബെര്‍ലിന്‍: മൃഗസംരക്ഷണ കേന്ദ്രത്തിൽ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ പുള്ളിപ്പുലികളുടെ ആക്രമണത്തില്‍ മോഡലിന് ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ ജര്‍മനിയിലെ നെബ്രയില്‍ പ്രായമേറിയ മൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലായിരുന്നു സംഭവം. ജസീക്ക ലെയ്‌ഡോല്‍ഫ് എന്ന മോഡലാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്.
പുലികളെ സംരക്ഷിക്കുന്ന മേഖലയ്ക്ക് സമീപത്തേക്ക് മോഡലായ ജസീക്ക ലെയ്‌ഡോള്‍ഫ് സ്വമേധയ ഇറങ്ങിയപ്പോഴാണ് ആക്രമണത്തിനിരയായത്. ട്രോയ്, പാരിസ് എന്നീ പുലികളാണ് ജസീക്കയെ ആക്രമിച്ചത്. പുലികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും അത് അവഗണിച്ചാണ് അവയുടെ സമീപത്തേക്ക് ജസീക്ക പോയതെന്നുമാണ് സംഭവത്തെ കുറിച്ച് മൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ ബിര്‍ഗിറ്റ് സ്റ്റാച്ചേ പറഞ്ഞത്.
ആക്രമണ സ്ഥലത്ത് നിന്ന് ഹെലികോപ്ടറിലാണ് ജസീക്കയെ ആശുപത്രിയിലേക്ക് മാറ്റിയത്. പുലികള്‍ തന്റെ കഴുത്തിലും തലയിലും ചെവിയിലും കടിച്ചതായി ജസീക്ക ബിബിസിയോട് പ്രതികരിച്ചു. പ്രമുഖ മോഡലായ ജസീക്ക ലെയ്‌ഡോള്‍ഫ് വെബ്‌സൈറ്റില്‍ മൃഗസ്‌നേഹി എന്നാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…