ടോക്കിയോ: ജപ്പാന്‍ തീരത്ത് പിടിച്ചിട്ട കപ്പലിനുള്ളിലെ രണ്ട് ഇന്ത്യക്കാര്‍ക്കുകൂടി കൊറോണ ബാധ. ഇതോടെ കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി.
യാത്രികരും ജോലിക്കാരുമായി 3711 പേരാണ് ഡയമണ്ട് പ്രിന്‍സസിലുള്ളത്. ഇതില്‍ 138 പേര്‍ ഇന്ത്യക്കാരാണ്.
കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കൊണ്ട് കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സംഘം സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
ഡയമണ്ട് പ്രിന്‍സസില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫെബ്രവരി 3 മുതല്‍ കപ്പല്‍ ജപ്പാന്‍ തീരത്ത് പിടിച്ചു വെച്ചിരിക്കുകയാണ്.
വിവിധ രാജ്യങ്ങളിലെ യാത്രക്കാരുള്ളതിനാല്‍ ഇവര്‍ അവരുടെ നാടുകളിലേക്ക് തിരിച്ചു പോയാല്‍ കൊറോണ വ്യാപകമായി പടരും എന്ന സാധ്യതയെ മുന്നില്‍ കണ്ടായിരുന്നു തീരുമാനം. കപ്പലില്‍ തന്നെയാണ് ഇവര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കി വരുന്നത്. നേരത്തെ കപ്പലില്‍ നിന്നും ഇറങ്ങിയ ഒരു ഹോങ് കോങ് പൗരന് കൊറോണ സ്ഥരീകരിച്ചിരുന്നു. ഫെബ്രുവരി 19 വരെ ജപ്പാന്‍ തീരത്ത് പിടിച്ചു വെക്കാനാണ് തീരുമാനം. അതേ സമയം കൊറോണ വൈറസ് പരിശോധനയില്‍ നെഗറ്റീവ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ച പൗരരെ ജപ്പാന്‍ നേരത്തെ തിരിച്ചു വിളിച്ചിരുന്നു.
ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണിസംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു, വിഷുക്കാലം…
മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…
കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…