gnn24x7

ജപ്പാന്‍ തീരത്ത് പിടിച്ചിട്ട കപ്പലിനുള്ളിലെ രണ്ട് ഇന്ത്യക്കാര്‍ക്കുകൂടി കൊറോണ ബാധ

0
207
gnn24x7

ടോക്കിയോ: ജപ്പാന്‍ തീരത്ത് പിടിച്ചിട്ട കപ്പലിനുള്ളിലെ രണ്ട് ഇന്ത്യക്കാര്‍ക്കുകൂടി കൊറോണ ബാധ. ഇതോടെ കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി.

യാത്രികരും ജോലിക്കാരുമായി 3711 പേരാണ് ഡയമണ്ട് പ്രിന്‍സസിലുള്ളത്. ഇതില്‍ 138 പേര്‍ ഇന്ത്യക്കാരാണ്.

കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കൊണ്ട് കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സംഘം സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

ഡയമണ്ട് പ്രിന്‍സസില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫെബ്രവരി 3 മുതല്‍ കപ്പല്‍ ജപ്പാന്‍ തീരത്ത് പിടിച്ചു വെച്ചിരിക്കുകയാണ്.

വിവിധ രാജ്യങ്ങളിലെ യാത്രക്കാരുള്ളതിനാല്‍ ഇവര്‍ അവരുടെ നാടുകളിലേക്ക് തിരിച്ചു പോയാല്‍ കൊറോണ വ്യാപകമായി പടരും എന്ന സാധ്യതയെ മുന്നില്‍ കണ്ടായിരുന്നു തീരുമാനം. കപ്പലില്‍ തന്നെയാണ് ഇവര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കി വരുന്നത്. നേരത്തെ കപ്പലില്‍ നിന്നും ഇറങ്ങിയ ഒരു ഹോങ് കോങ് പൗരന് കൊറോണ സ്ഥരീകരിച്ചിരുന്നു. ഫെബ്രുവരി 19 വരെ ജപ്പാന്‍ തീരത്ത് പിടിച്ചു വെക്കാനാണ് തീരുമാനം. അതേ സമയം കൊറോണ വൈറസ് പരിശോധനയില്‍ നെഗറ്റീവ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ച പൗരരെ ജപ്പാന്‍ നേരത്തെ തിരിച്ചു വിളിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here