“എലിയെ പിടിക്കാന്‍ ഇല്ലം ചുടുക”എന്ന് കേട്ടിട്ടുണ്ട് എന്നാല്‍ അതേപോലൊരു സംഭവം അരങ്ങേറിയി രിയ്ക്കുകയാണ് അങ്ങ് ഫ്രാന്‍സില്‍….!!
ഫ്രാന്‍സില്‍ ഒരു 80 വയസുകാരന്‍, തന്‍റെ വീട്ടിനുള്ളില്‍ കടന്നുകൂടിയ ഈച്ചയെ ഓടിക്കാന്‍ നടത്തിയ ശ്രമത്തിനിടെ, വീടിന്‍റെ പകുതി ഭാഗം കത്തി നശിച്ചു….!!
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഫ്രാന്‍സിലെ ഡോര്‍ഡോണിയില്‍ നിന്നാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡോര്‍ഡോണിയിലെ പാരക്കോള്‍ എന്ന പ്രദേശത്ത് താമസിച്ചിരുന്ന ഒരു 80 വയസുകാരന്‍, രാത്രി അത്താഴം കഴിക്കാന്‍ ഒരുങ്ങവേയാണ് വീടിനുള്ളില്‍ ഈച്ചയെ കണ്ടത്… ഈച്ച അറപ്പുളവാക്കുന്ന പ്രാണി തന്നെ… ഇതില്‍ അസ്വസ്ഥനായ ഇദ്ദേഹം ഒരു ഇലക്‌ട്രിക് റാക്കറ്റ് ഉപയോഗിച്ച് ഈച്ചയെ കൊല്ലാന്‍ നടത്തിയ ശ്രമമാണ് വന്‍ നഷ്ടം വരുത്തി വച്ചത്.
ഈച്ചയെ ഓടിക്കാനായി പ്രാണികളെ ഓടിക്കുന്ന ഇലക്‌ട്രിക്ക് റാക്കറ്റ് ആണ് അദ്ദേഹം ഉപയോഗിച്ചത്. എന്നാല്‍, ഇതേ സമയം തന്നെ ഇയാളുടെ വീട്ടിലെ ഗ്യാസ് സിലണ്ടര്‍ ലീക്ക് ആയിട്ടുണ്ടായിരുന്നു. അതിന് അടുത്ത് സ്ഥാനം ഉറപ്പിച്ച ഈച്ചയെ ഇലക്‌ട്രിക്ക് ബാറ്റുകൊണ്ട് തല്ലുന്നതിനിടെ ഉണ്ടായ ചെറിയ ഷോക്കില്‍ സ്ഫോടനവും തീപിടുത്തവും ഉണ്ടാകുകയായിരുന്നു. തീപിടുത്തത്തില്‍ വീടിന്‍റെ അടുക്കള മുഴുവനായും, മേല്‍ക്കൂര ഭാഗികമായും കത്തി നശിച്ചു…
സംഭവത്തില്‍ ഈച്ച ചത്തോ എന്ന് അറിയില്ല. പക്ഷേ, 80കാരന്‍ കയ്യില്‍ ഒരു പൊള്ളല്‍ മാത്രമായി രക്ഷപ്പെട്ടിട്ടുണ്ട് …!
ഹൂസ്റ്റൺ: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഹൂസ്റ്റണിൽ സംഘടിപ്പിച്ച 'അങ്കത്തട്ട് @അമേരിക്ക' രാഷ്ട്രീയ സംവാദം പ്രവാസി മലയാളികൾക്കിടയിൽ…
വിസ്കോൺസിൻ : അമേരിക്കയിലെ വിസ്കോൺസിനിലെ ഏറ്റവും വലിയ മോസ്കിന്റെ പ്രസിഡന്റായ സലാ സർസൂറിനെ യുഎസ് ഇമിഗ്രേഷൻ അധികൃതർ തടങ്കലിലാക്കി. ഇസ്രായേലിനെ…
വാഷിംഗ്ടൺ ഡി സി: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യുഎസ് കരസേനാ മേധാവി ജനറൽ റാണ്ടി ജോർജിനെ പ്രതിരോധ സെക്രട്ടറി പീറ്റ്…
കാലിഫോർണിയ:കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 43 വർഷം അമേരിക്കയിൽ ജയിൽവാസം അനുഭവിച്ച ഇന്ത്യൻ വംശജൻ സുബ്രഹ്മണ്യം 'സുബു' വേദത്തിന് (64) ആശ്വാസവിധി. ഇദ്ദേഹത്തെ…
വാഷിംഗ്ടൺ: അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്തുനിന്ന് നീക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ഇന്ന് (വ്യാഴം) ട്രംപ് അറിയിച്ചു. ട്രംപിന്റെ…
വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‌ദമുണ്ടാകും കാടിനെ പിടിച്ചു കുലുക്കുന്ന ശഖ്‌ദം ...ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‌ദം സംഗീതം…