കുവൈത്ത് സിറ്റി: കുവൈത്തിൽ വിമാനമിറങ്ങുന്ന പലരും റാൻഡം പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇറങ്ങുന്ന ഓരോ വിമാനത്തിലെയും 10% യാത്രക്കാരെ റാൻഡം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അവരിൽ പലരും കോവിഡ് പോസിറ്റീവ് ആകുന്നതായാണ് അനുഭവമെന്നും ആരോഗ്യമന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. പുറപ്പെടുന്ന രാജ്യത്ത് നിന്ന് പിസിആർ പരിശോധന നടത്തിയ ശേഷമാകണം കുവൈത്തിലേക്കുള്ള യാത്ര എന്നാണ് നിയമം.
അത്തരത്തിൽ എത്തുന്ന പലരും കുവൈത്തിലെ റാൻഡം പരിശോധനയിൽ പോസിറ്റീവ് ആയി മാറുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. പുറപ്പെടുന്ന രാജ്യത്ത് പരിശോധന നടത്തുന്ന കേന്ദ്രങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് സംശയിക്കേണ്ടതുണ്ടെന്നാണു കരുതുന്നത്. അതേസമയം പരിശോധന നടത്താതെയും ചിലരുടെ മൊബൈൽ നമ്പരുകളിലേക്ക് കോവിഡ് പരിശോധനാ റിപ്പോർട്ട് എത്തുന്നുവെന്ന പ്രചാരണം ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു.
സിവിൽ ഐഡി നമ്പർ, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തിയാണ് കോവിഡ് പരിശോധനയ്ക്ക് റജിസ്റ്റർ ചെയ്യുന്നത്. ചിലപ്പോഴൊക്കെ ഒരേ നമ്പർ ഒന്നിൽക്കൂടുതൽ ആളുകളുടേതായി നൽകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഒരു മൊബൈൽ നമ്പറിൽ ഒന്നിൽക്കൂടുതൽ ആളുകളുടെ പരിശോധനാഫലം ലഭിച്ചെന്നിരിക്കും. അത് സിവിൽ ഐഡി നമ്പരുമായി താരതമ്യപ്പെടുത്തി നോക്കാവുന്നതേയുള്ളൂ. സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നത്. കൃത്യമായ വിവരങ്ങൾക്ക് സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…