മോസ്കോ: യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടയിൽ 1.5 ലിറ്റർ വോഡ്ക കഴിക്കാൻ 60 കാരനായ റഷ്യൻകാരൻ ഒരു വെല്ലുവിളി ഏറ്റെടുത്തു. 1.5 ലിറ്റർ വോഡ്ക പൂർത്തിയാക്കിയ ശേഷം, തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെ ആ 60 കാരൻ മരിച്ചു. ‘മുത്തച്ഛൻ’ എന്ന വിളിപ്പേരിലറിയപ്പെടുന്ന യൂറി ദഷ്ചെകിൻ എന്ന റഷ്യൻ സ്വദേശിയാണ് മരിച്ചത്. ഒരു യൂട്യൂബറായിരുന്നു യൂറിയ്ക്ക് ചലഞ്ചുമായെത്തിയത്.
സോഷ്യൽ മീഡിയയിൽ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ് ‘ട്രാഷ് സ്ട്രീമുകൾ’ ‘ട്രാഷ് സ്ട്രീമ്സ്’ എന്ന പേരിൽ അറിയപ്പെടുന്ന ചലഞ്ചുകൾ. മദ്യമോ ചൂടുള്ള സോസോ കഴിക്കാൻ യൂട്യൂബർ അദ്ദേഹത്തെ വെല്ലുവിളിച്ചു. ഇവയിലേതെങ്കിലും കൂടുതൽ കഴിക്കുന്നവർക്ക് പണം ലഭിക്കുന്നതായിരുന്നു ചലഞ്ച്.
യൂറി ദഷ്ചെകിൻ വെല്ലുവിളി ഏറ്റെടുത്തു. അദ്ദേഹം മദ്യം കഴിക്കാനായിരുന്നു തീരുമാനിച്ചത്. ഒന്നര ലിറ്ററോളം വോഡ്ക കുടിച്ചതിന് പിന്നാലെ യൂറി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ലൈവ്സ്ട്രീം പ്ലാറ്റ്‌ഫോമിൽ അദ്ദേഹത്തിന്റെ മൃതദേഹം അപ്പോഴും കാണാമായിരുന്നു. അതേസമയം, സോഷ്യൽ മീഡിയയിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ‘ട്രാഷ് സ്ട്രീമുകൾ’ നിരോധിക്കാൻ റഷ്യൻ സെനറ്റർ അലക്സി പുഷ്കോവ് ആവശ്യപ്പെട്ടു.
മതിയായ പരിചയമോ സർജിക്കൽ സപ്പോർട്ടോ ഇല്ലാതെ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ രക്തശ്രാവത്തെ തുടർന്ന് കൗമാരക്കാരി മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവ് നടന്നതായി…
ഒക്ലഹോമ:ജനുവരി 19 നു അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടന്നു.ഇതിനോടുബന്ധിച്ചു ഒക്ലഹോമ…
എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…
വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക്…
കാലിഫോർണിയ: ഗവർണർ ഗാവിൻ ന്യൂസം പ്രമുഖ സിവിൽ റൈറ്റ്സ് അഭിഭാഷകയായ മഞ്ജുഷ പി. കുൽക്കർണിയെ 'സ്റ്റേറ്റ് ഏഷ്യൻ ആൻഡ് പസഫിക്…
എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…