കൊളംബോ(ശ്രീലങ്ക): ചികിത്സകള്‍ക്കും മറ്റു അന്ധവിശ്വാസങ്ങള്‍ക്കും വേണ്ടി മൃഗങ്ങളെ വാങ്ങുന്നതും വില്‍ക്കുന്നതും മിക്ക രാജ്യങ്ങളിലും വലിയ കുറ്റമാണെന്നിരിക്കേ, പുലിയിറച്ചി ആസ്ത്മയ്ക്ക് നല്ലതാണെന്ന വ്യാജ സന്ദേശവുമായി പുലിയിറച്ചി വില്ക്കാന് ശ്രമിച്ച വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലിയെ കുടുക്കി കൊന്നതായും ആസ്ത്മയ്ക്കുള്ള പരിഹാരമായി ഇറച്ചി വില്ക്കാന് ശ്രമിച്ചതായും സംശയിക്കുന്ന മൂന്ന് പേരെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. പുലിയെ പിടിക്കാനുള്ള സംവിധാനമൊരുക്കിയിരുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് വീട്ടില്‍ റെയ്ഡ് നടത്തിയത്. തുടര്‍ന്നാണ്് മൂവരെയും കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച കൃഷിയിടത്തില്‍ പുലി ശല്യത്തെ തുടര്‍ന്ന് പുലിയെ പിടിക്കാന്‍ ഇവര്‍ കെടി വച്ചിരുന്നു. തുടര്‍ന്ന് കെണിയില്‍ പുലി കുടുങ്ങിയതിനെത്തുടര്‍ന്ന് അവര്‍ പുലിയുടെ തല വെട്ടിമാറ്റി കൊന്നതായി ചീഫ് ഇന്‍സ്പെക്ടര്‍ ദുഷന്ത കംഗാര പറഞ്ഞു. തുടര്‍ന്ന് അവര്‍ പുള്ളിപ്പുലിയുടെ തല കാട്ടില്‍ വലിച്ചെറിഞ്ഞതായും മൃഗത്തിന്റെ തൊലി, മാംസം, മറ്റ് ശരീരഭാഗങ്ങള്‍ എന്നിവ വില്‍ക്കുന്നതിനായി മൃതദേഹം നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു.
കൊളംബോയില്‍ നിന്ന് 175 കിലോമീറ്റര്‍ (110 മൈല്‍) കിഴക്കായി നിരവധി പുള്ളിപ്പുലികള്‍ ഇതുപോലെ ഈ പ്രദേശത്ത് കെണികളില്‍ കുടുങ്ങിക്കിടക്കാറുണ്ട്. പൊതുവെ ഇവിടങ്ങളില്‍ പുള്ളിപ്പുലി മാംസത്തിന് ആസ്ത്മയെ സുഖപ്പെടുത്താമെന്ന വിശ്വാസമുണ്ടെന്നും അതിന് വേണ്ടിയും പുലിയെ കെണിവച്ച് പിടിക്കാറുള്ളതും മാംസം വില്‍ക്കാറുണ്ടെന്നും ദുഷന്ത കംഗാര പറഞ്ഞു.
മൂന്നുപേരില്‍ നിന്നുമായി 17 കിലോ (37 പൗണ്ട്) പുള്ളിപ്പുലി ഇറച്ചി പോലീസ് പിടിച്ചെടുത്തു. പൊതുവെ വംശനാശ ഭീഷണി നേരിടുന്ന പുള്ളിപ്പുലി ശ്രീലങ്കയില്‍ ആയിരത്തിലധികം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പുള്ളിപ്പുലിയെ മാത്രമല്ല, വലിയ കാട്ടു പൂച്ചയെ ഉപദ്രവിക്കുന്നും അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയാണ്. പുലികളെ പിടിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനും വന്യജീവി സംരക്ഷണ പ്രവര്‍ത്തകര്‍ അധികാരികളോട് ആവശ്യപ്പെട്ടു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…