International

അഫ്ഗാനിസ്ഥാൻ അവകാശ പ്രവർത്തക ഫ്രെഷ്ത കൊഹിസ്താനിയെ വെടിവച്ചു കൊന്നു

അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ കപിസ പ്രവിശ്യയിൽ അഫ്ഗാനിസ്ഥാൻ അവകാശ പ്രവർത്തക ഫ്രെഷ്ത കൊഹിസ്താനിയെ വെടിവച്ചു കൊന്നതായി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. തലസ്ഥാനമായ കാബൂളിൽ ബുധനാഴ്ച ഒരു പ്രമുഖ ജനാധിപത്യ അനുകൂല അഭിഭാഷകനെ വെടിവച്ച് കൊന്നതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പ്രവർത്തകയാണ് 29 കാരിയായ കൊഹിസ്ഥാനി.

മോട്ടോർ ബൈക്കിലെത്തിയ അജ്ഞാതരായ തോക്കുധാരികൾ ഫ്രെഷ്തയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിൽ ഫ്രെഷ്തയുടെ സഹോദരനും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മുൻ പ്രവിശ്യാ കൗൺസിൽ അംഗമായ കൊഹിസ്ഥാനി പ്രതിഷേധത്തിന് നേതൃത്വം നൽകുകയും അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അവബോധം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സ്ത്രീകൾക്ക് അവകാശം ആവശ്യപ്പെട്ട് കൊഹിസ്ഥാനി നിരവധി സിവിൽ സൊസൈറ്റി പരിപാടികൾ കാബൂളിൽ സംഘടിപ്പിച്ചിരുന്നു.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

20 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

21 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago