Categories: International

പാകിസ്താനിൽ ബലൂചിസ്താൻ പ്രവിശ്യയിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു; 21 പേർക്ക് പരിക്ക്

ക്വെറ്റ: പാകിസ്താനിൽ ബലൂചിസ്താൻ പ്രവിശ്യയിലെ ക്വെറ്റയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരുന്നതിന് സാധ്യതയുണ്ട്.

ക്വെറ്റയിലെ ഷഹ്റായ് അദാലത്തിലെ പ്രസ് ക്ലബ്ബിനു സമീപത്താണ് സ്ഫോടനം ഉണ്ടായത്.ചാവേറാക്രമണമാണെന്ന് സംശയിക്കുന്നതായി  ക്വെറ്റ ഡി.ഐ.ജി. അബ്ദുൽ റസാഖ് ചീമ പറഞ്ഞു. ആക്രമണത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപലപിച്ചു.

അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും രംഗത്ത് വന്നിട്ടില്ല.പ്രസ് ക്ലബ്ബിനുസമീപം പ്രക്ഷോഭം നടന്നുകൊണ്ടിരിക്കേയായിരുന്നു സംഭവം. ഏതാനും വാഹനങ്ങളും തകർന്നു. പ്രദേശം സുരക്ഷാഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്.

സംഭവത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന് ബലൂചിസ്താൻ മുഖ്യമന്ത്രി ജാം കമൽ ഖാൻ പോലീസിനോടാവശ്യപ്പെട്ടിട്ടുണ്ട്.ജനുവരി പത്തിന് ക്വെറ്റയില്ലെ പള്ളിക്കുള്ളിൽ നടന്ന സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ വീണ്ടും  സ്ഫോടനം ഉണ്ടായതോടെ പോലീസും സുരക്ഷാ സേനയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.സര്‍ക്കാര്‍ ഓഫീസുകള്‍ തിരക്കേറിയ നഗരങ്ങള്‍,മാര്‍ക്കറ്റുകള്‍,പള്ളികള്‍ എന്നിവിടങ്ങളിലൊക്കെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Newsdesk

Recent Posts

‘മായൻ’ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…

1 hour ago

€5,000 ക്യാഷ്ബാക്ക് ഓഫർ നീട്ടി Haven Mortgage; Green 4-Year Fixed Rate ഉപഭോക്താക്കൾക്കും ഇനി ക്യാഷ്ബാക്ക്

അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…

14 hours ago

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

1 day ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

1 day ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

2 days ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

2 days ago