ഇന്ത്യന്‍ എംബസിയുടെ അപ്‌ഡേറ്റുകള്‍ നീക്കം ചെയ്ത് ചൈനയിലെ സോഷ്യല്‍ മീഡിയ ആപ്പായ വിചാറ്റ്. ഇന്ത്യ-ചൈന സംഘര്‍ഷത്തെ സംബന്ധിച്ച പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന ഉള്‍പ്പടെയുള്ള അപ്‌ഡേറ്റുകളാണ് വിചാറ്റ് നീക്കം ചെയ്തിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം ഉപയോകതാക്കളുള്ള സോഷ്യൽ മീഡിയ ആപ്പ് ആണ് വെചാറ്റ്.
രാജ്യവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പരസ്യമാക്കപ്പെടുന്നു, ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നു എന്നിവയാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്.
ചൈനയിലെ ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വെചാറ്റിൽ പ്രസിദ്ധീകരിച്ച അപ്‌ഡേറ്റുകളിൽ ഇന്ത്യ-ചൈന അതിർത്തി സ്ഥിതി സംബന്ധിച്ച മോദിയുടെ പരാമർശങ്ങൾ, വ്യാഴാഴ്ച നടന്ന ഇന്ത്യൻ, ചൈന വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള ഫോൺ കോൾ, വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) വക്താക്കളുടെ പ്രസ്താവന എന്നിവ ഉൾപ്പെടുന്നു.
ശനിയാഴ്ച രാവിലെയാണ് വിചാറ്റിലെ പോസ്റ്റുകള്‍ നീക്കം ചെയ്ത കാര്യം ശ്രദ്ധയില്‍ പെടുന്നത്. വിചാറ്റിലെ പോസ്റ്റുകളില്‍ ക്ലിക്ക് ചെയ്താല്‍ പോസ്റ്റുകള്‍ എഴുതിയ വ്യക്തി നീക്കം ചെയ്തു എന്ന മെസേജാണ് വരിക. എന്നാല്‍ തങ്ങളല്ല പോസ്റ്റുകള്‍ നീക്കം ചെയ്തതെന്ന് എംബസി അധികൃതര്‍ പറയുന്നു. വിദേശകാര്യമന്ത്രാലയ വക്താവിന്റെ പ്രസ്താവന പങ്കുവെച്ച പോസ്റ്റില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ ഈ പോസ്റ്റ് വീക്ഷിക്കാനാവില്ലെന്ന സന്ദേശവും കാണാം.
പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi)ക്ക് മറ്റൊരു ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ അക്കൗണ്ട് ഉണ്ട്. മെയ് 2015-ന് ചൈനയില്‍ എത്തിയപ്പോഴാണ് വെയ്‌ബോയില്‍ അദ്ദേഹം അക്കൗണ്ട് എടുത്തത്.
സർക്കാരിന്റെ പുതിയ നിക്ഷേപ പദ്ധതി പ്രകാരം ലഭിക്കുന്ന വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമാകില്ല.പുതിയ സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടിനെക്കുറിച്ച്…
ഒരു ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ SN റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ്…
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…