gnn24x7

ഇന്ത്യന്‍ എംബസിയുടെ അപ്‌ഡേറ്റുകള്‍ നീക്കം ചെയ്ത് ചൈനയിലെ സോഷ്യല്‍ മീഡിയ ആപ്പായ വിചാറ്റ്

0
209
gnn24x7

ഇന്ത്യന്‍ എംബസിയുടെ അപ്‌ഡേറ്റുകള്‍ നീക്കം ചെയ്ത് ചൈനയിലെ സോഷ്യല്‍ മീഡിയ ആപ്പായ വിചാറ്റ്. ഇന്ത്യ-ചൈന സംഘര്‍ഷത്തെ സംബന്ധിച്ച പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന ഉള്‍പ്പടെയുള്ള അപ്‌ഡേറ്റുകളാണ് വിചാറ്റ് നീക്കം ചെയ്തിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം ഉപയോകതാക്കളുള്ള സോഷ്യൽ മീഡിയ ആപ്പ് ആണ് വെചാറ്റ്.

രാജ്യവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പരസ്യമാക്കപ്പെടുന്നു, ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നു എന്നിവയാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്.

ചൈനയിലെ ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വെചാറ്റിൽ പ്രസിദ്ധീകരിച്ച അപ്‌ഡേറ്റുകളിൽ ഇന്ത്യ-ചൈന അതിർത്തി സ്ഥിതി സംബന്ധിച്ച മോദിയുടെ പരാമർശങ്ങൾ, വ്യാഴാഴ്ച നടന്ന ഇന്ത്യൻ, ചൈന വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള ഫോൺ കോൾ, വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) വക്താക്കളുടെ പ്രസ്താവന എന്നിവ ഉൾപ്പെടുന്നു.

ശനിയാഴ്ച രാവിലെയാണ് വിചാറ്റിലെ പോസ്റ്റുകള്‍ നീക്കം ചെയ്ത കാര്യം ശ്രദ്ധയില്‍ പെടുന്നത്. വിചാറ്റിലെ പോസ്റ്റുകളില്‍ ക്ലിക്ക് ചെയ്താല്‍ പോസ്റ്റുകള്‍ എഴുതിയ വ്യക്തി നീക്കം ചെയ്തു എന്ന മെസേജാണ് വരിക. എന്നാല്‍ തങ്ങളല്ല പോസ്റ്റുകള്‍ നീക്കം ചെയ്തതെന്ന് എംബസി അധികൃതര്‍ പറയുന്നു. വിദേശകാര്യമന്ത്രാലയ വക്താവിന്റെ പ്രസ്താവന പങ്കുവെച്ച പോസ്റ്റില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ ഈ പോസ്റ്റ് വീക്ഷിക്കാനാവില്ലെന്ന സന്ദേശവും കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi)ക്ക് മറ്റൊരു ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ അക്കൗണ്ട് ഉണ്ട്. മെയ് 2015-ന് ചൈനയില്‍ എത്തിയപ്പോഴാണ് വെയ്‌ബോയില്‍ അദ്ദേഹം അക്കൗണ്ട് എടുത്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here