കാലാവസ്ഥാ വ്യതിയാനവുമായിബന്ധപ്പെട്ട് ഈജിപ്റ്റിലെ ഷറംഅൽഷെയ്ഖിൽ നടക്കുന്ന യു.എൻകാലാവസ്ഥാ ഉച്ചകോടിയുടെ സ്പോൺണർ കൊക്കക്കോളയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളം ഊറ്റിയെടുക്കുന്ന, ഭൂമിയുടെ നെഞ്ചിലേക്ക് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്ന കൊക്കക്കോള കമ്പനി കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി പഠിക്കുന്ന ഉച്ചകോടി സ്പോൺസർ ചെയ്യുന്നതിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
2019ലെ കണക്കനുസരിച്ച് 3 മില്യൺ ടൺ പ്ലാസ്റ്റിക്കാണ് കൊക്കക്കോള പാക്കിംഗിനായും മറ്റും ഉപയോ ഗിക്കുന്നത്. കൊക്കക്കോളയുടെ പ്ലാസ്റ്റിക് ഉപയോഗം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 3 ശതമാനമാണ് വർദ്ധിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ പ്ലാസിറ്റിക് മാലിന്യം പുറന്തള്ളുന്ന കമ്പനിയും കൊക്കക്കോള തന്നെയാണ്.
കാലാവസ്ഥാ മാറ്റങ്ങൾക്ക് ഉത്തരവാദികളായവർ പാരിസ്ഥിതിക്കെടുതികൾ ഏറ്റുവാങ്ങേണ്ടിവരുന്ന വികസ്വര രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകണമോ എന്നതാണ് ഉച്ചകോടിയുടെ മുഖ്യ അജൻഡ. കേരള സർക്കാർ നിയോഗിച്ച ഹൈ പവർ കമ്മിറ്റി റിപ്പോർട്ടിൽ 216 കോടി രൂപ പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹരമായി കൊക്കക്കോള കമ്പനി നൽകണമെന്നാണ് പറയുന്നത്. എന്നാൽ അവർക്ക് നാളിതുവരെ നയാപൈസ കൊടുത്തിട്ടില്ല. പട്ടിണിപ്പാവങ്ങളുടെ കുടിവെള്ളം ഊറ്റിയുണ്ടാക്കിയ കാശ് കൊണ്ടാണോ ലോക ഭൗമ ഉച്ചകോടി നടത്തുന്നതെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…