Categories: International

കൊറോണ വൈറസ്; ചൈനയ്ക്ക് പുറത്തുള്ള രണ്ടാമത്തെ മരണം ഹോങ്കോങില്‍

ബീജിങ്: കൊറോണ വൈറസ് ബാധിച്ച് ഹോങ്കോങില്‍ ആദ്യ മരണം. വുഹാനില്‍ നിന്നെത്തിയ 39 കാരനാണ് മരണപ്പെട്ടത്. ചൈനയക്ക് പുറത്തുള്ള രണ്ടാമത്തെ മരണമാണിത്. നേരത്തെ ഫിലിപ്പീന്‍സില്‍ കൊറോണ മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവില്‍ 15 പേര്‍ക്കാണ് ഹോങ്കോങില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി ഭാഗികമായി  അടച്ചിടുമെന്ന് ഹോങ്കോങ് ഭരണാധികാരി കാരി ലാം പ്രഖ്യാപിച്ചു. ചൈനയുമായുള്ള അതിര്‍ത്തി പൂര്‍ണമായും അടച്ചിടണമെന്ന ഹോങ്കോങ് ജനങ്ങളുടെ ആവശ്യം കാരി ലാം അംഗീകരിച്ചിട്ടില്ല.

ചൈനയില്‍ ക്രമാതീതമായി കൊറോണവൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി കവാടം അടച്ചിടണമെന്ന ആവശ്യവുമായി ഹോങ്കോങിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു.
70 ലക്ഷം ജനസംഖ്യയുള്ള ഹോങ്കോങ് ചൈനയുടെ കീഴിലാണെങ്കിലും വ്യവസ്ഥകളോടെ സ്വയം ഭരണാധികാരം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

ഇതിനിടെ  ജര്‍മനിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്തായി. ഒപ്പം ദക്ഷിണ കൊറിയ, വിയറ്റ്‌നാം, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ജി7 രാജ്യങ്ങള്‍ അടിയന്തരമായി ടെലിഫോണ്‍ കോണ്‍ഫറന്‍സിലൂടെ വിഷയം ചര്‍ച്ചചെയ്യുമെന്ന് ജര്‍മനിയിലെ ആരോഗ്യ മന്ത്രി ജെന്‍സ് സ്പാന്‍ അറിയിച്ചു.

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കി.

തിങ്കളാഴ്ച പുതുതായി 64 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയത് തിങ്കളാഴ്ചയായിരുന്നു. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഇപ്പോള്‍ 20,438 ആയി.

Newsdesk

Recent Posts

ബാങ്ക് ഓഫ് അയർലണ്ടിന്റെ ഓൺലൈൻ ബാങ്കിങ് സേവനങ്ങളിൽ തടസ്സം; മൊബൈൽ ആപ്പും ഓൺലൈൻ ബാങ്കിങ് വെബ്‌സൈറ്റും ലഭ്യമാകുന്നില്ല

അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…

44 mins ago

യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള CAO അപേക്ഷകൾ ആരംഭിച്ചു; ജനുവരി 20-നകം അപേക്ഷിച്ചാൽ ഫീസ് €35 മാത്രം

അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…

2 hours ago

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…

5 hours ago

‘മെൽകൗ പോണ്ടിച്ചേരി’ നവംബർ പതിമൂന്നിന്

അരുൺ ഗോപി എക്സൈമെൻ്റ് & ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നിഖിൽ മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…

5 hours ago

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; നവംബർ 3 മുതൽ പുതിയ CDC പ്രഖ്യാപനം നിർബന്ധം

വാഷിംഗ്ടൺ: എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, വിദേശരാജ്യങ്ങളിൽനിന്ന് വിമാനമാർഗം അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും പുതിയ ആരോഗ്യ പ്രഖ്യാപനം (Health…

7 hours ago

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

14 hours ago