Categories: India

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് 2020; BJPയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ​ഡ​ല്‍​ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ BJPയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

BJP യുടെ സ്റ്റാര്‍ പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദ്വാരകയില്‍ എത്തും. പ്രദ്യുമ്ന രാജ്പുത് ആണ് ഈ മണ്ഡലത്തില്‍ BJPയുടെ സ്ഥാനാര്‍ഥി.

ഫെബ്രുവരി 3നായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി. ഈസ്റ്റ്‌ ഡല്‍ഹിയിലെ കര്‍കര്‍ഡൂമയില്‍ നടന്ന റാലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ പ്രധാനമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി.

‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ കുറേ ദിവസങ്ങളായി സീലംപൂർ, ജാമിയ, ഷാഹീൻ ബാഗ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധം നടക്കുകയാണ്. ഈ പ്രതിഷേധം വെറും യാദൃശ്ചികമല്ല. ഈ പ്രതിഷേധം ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയാണ്. ഈ പ്രതിഷേധത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ രൂപകല്‍പ്പനയുണ്ട്, ഇത് രാജ്യത്തിന്‍റെ ഐക്യം നശിപ്പിക്കും, പ്രധാനമന്ത്രി കര്‍കര്‍ഡൂമയില്‍ നടന്ന പ്രചാരണ റാലിയില്‍ പറഞ്ഞു.

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ BJPയുടെ സ്റ്റാര്‍ പ്രചാരകനായ മോദിയുടെ 2 റാലികളാണ് നിശ്ചയിച്ചിരിക്കുന്നത്. അതില്‍ ആദ്യത്തേതാണ് ഇന്ന് കര്‍കര്‍ഡൂമയില്‍ നടന്നു. രണ്ടാമത്തെ റാലിയാണ് ഇന്ന് ദ്വാരകയില്‍ നടക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രചാരണം BJPയുടെ അന്തിമ മുന്നേറ്റമാണ്. പ്രധാനമന്ത്രി വോട്ടര്‍മാരെ അഭിസംബോധന ചെയ്യുന്നത് പാര്‍ട്ടിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അതിനാലാണ് പ്രധാനമന്ത്രിയുടെ രണ്ട് റാലികളും കേന്ദ്ര ബജറ്റിന് ശേഷ൦ ആസൂത്രണം ചെയ്തതെന്ന് പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം നടക്കുന്ന അവസരത്തില്‍ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് BJPയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. കൂടാതെ, ഡല്‍ഹിയിലെ ഷാഹീന്‍ ബാഗ്‌ തന്നെ പ്രതിഷേധത്തിന്‍റെ കേന്ദ്രമായി നിലകൊള്ളുമ്പോള്‍ വിജയം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

എന്നാല്‍, BJP യുടെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക് പ്രധാനമന്ത്രിയും എത്തിയതോടെ ഡല്‍ഹിയിലെ രാഷ്ട്രീയ സാഹചര്യം മാറുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആം ആദ്മി പാര്‍ട്ടിയ്ക്ക് തുടക്കത്തില്‍ ലഭിച്ച മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Newsdesk

Recent Posts

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

15 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 days ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

2 days ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 days ago