Categories: International

കോവിഡ് 19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു

കോവിഡ് 19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആകെ മരിച്ചവരുടെ എണ്ണം 102,687 ആയി. 16,97,533 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചിരിക്കുന്നത്. 3,76,109 പേര്‍ രോഗമുക്തരായി.

ഏറ്റവും കൂടുതല്‍ മരണം നടന്നിരിക്കുന്നത് ഇറ്റലിയിലാണ്- 18,849 പേര്‍. അമേരിക്ക 18,719, സ്‌പെയിന്‍ 16,081, ഫ്രാന്‍സ് 13,197, യുകെ 8958 എന്നിങ്ങനെയാണ് ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ള മറ്റു രാജ്യങ്ങള്‍.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 5,02,049 പേര്‍. സ്‌പെയിന്‍ 158,273, ഇറ്റലി 147,577, ഫ്രാന്‍സ് 125,931 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍.

ഇന്ത്യയില്‍ 896 കോവിഡ് 19 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചു.

ഇന്ത്യയില്‍ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 6761ആയി. ആകെ മരണസംഖ്യ 209 ആണ്.

Newsdesk

Recent Posts

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

6 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

8 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

10 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

1 day ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

1 day ago

A New Calling: From long-standing volunteer commitment to Ordained Ministry — a journey shaped by purpose, responsibility and spiritual dedication

Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…

1 day ago