കൊവിഡ്-19 പ്രതിസന്ധി മൂലം ഭക്ഷ്യക്ഷാമമാണ് ലോകം അഭിമുഖീകരിക്കാന്‍ പോവുന്ന ഭീഷണിയെന്ന് യു.എന്‍. യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം ( ഡബ്ല്യു. എഫ്.പി) തലവന്‍ ഡേവിഡ് ബേസ്‌ലി ആണ് ഇക്കാര്യം അറിയിച്ചത്. ആഗോള ഭക്ഷണ പ്രതിസന്ധിയെ സംബന്ധിച്ച് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനു മുന്നാകെ സമര്‍പ്പിച്ച നാലാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രധാനമായും 10 രാജ്യങ്ങളില്‍ പട്ടിണി പ്രതിസന്ധി രൂക്ഷമാവാനിടയുണ്ടെന്നും ഡബ്ല്യു.എഫ്.പി വ്യക്തമാക്കുന്നു. ഡബ്ലു.എഫ്.പിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം യെമന്‍, വെനിസ്വേല, എത്യോപ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, നൈജീരിയ, അഫ്ഗാനിസ്താന്‍, ഹൈതി, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഭക്ഷ്യ ക്ഷാമം നേരിടുന്ന രാജ്യങ്ങള്‍. ആക്രമണങ്ങള്‍, കാലാവസ്ഥ വ്യതിയാനം, സാമ്പത്തിക മാന്ദ്യം തുടങ്ങിയവ അഭിമുഖീകരിക്കുന്നതാണ് ഈ രാജ്യങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം. ഡബ്ല്യു.എഫ്.പിയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം സൗത്ത് സുഡാനിലെ ജനസംഖ്യയുടെ 61 ശതമാനം ഭക്ഷണക്ഷാമം നേരിട്ടിട്ടുണ്ട്.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഡേവിഡ് ബേസ്‌ലി റിപ്പോര്‍ട്ടവതരിപ്പിച്ചത്. നേരത്തെ കൊവിഡ് ബാധിച്ച് രോഗ വിമുക്തി നേടിയയാളാണ് ഇദ്ദേഹം. വരാന്‍ പോവുന്ന പ്രതിസന്ധിക്കെതിരെ വളരെ വേഗത്തിലും ബുദ്ധിപരമായും പ്രവര്‍ത്തിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ‘ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടേണ്ടി വരും. നമ്മുടെ കൈയ്യില്‍ ആവശ്യത്തിന് സമയമില്ലെന്നതാണ് സത്യം,’ ഡേവിഡ് ബേസ്‌ലി പറഞ്ഞു.
രാജ്യങ്ങളുടെ വൈദഗ്ധ്യവും പരസ്പര പങ്കാളിത്തവും ഉപയോഗിച്ച് കൂട്ടായ പരിശ്രമത്തിലൂടെ കൊവിഡ് മഹാമാരി പട്ടിണി പ്രതസന്ധിക്കിടയാക്കുന്ന ദുരന്തമായി മാറുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇവര്‍ കൂട്ടി ച്ചേര്‍ത്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…