ലണ്ടന്‍: ലോകത്ത് കോവിഡ് ബാധയുടെ ആശങ്ക തുടരുകയാണ്, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,63,96,954 ആയി.
തിങ്കളാഴ്ച മാത്രം രണ്ട് ലക്ഷത്തില്‍ അധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം രോഗ മുക്തരുടെ എണ്ണം ഒരു കോടി പിന്നിട്ടിട്ടുണ്ട്,ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 6,51,902 പേരാണ്.
അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നതായി ജോണ്‍സ് ഹോപ്‌ക്കിന്‍സ് സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
42,86,663 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്, അമേരിക്കയില്‍ കോവിഡ് ബാധയെതുടര്‍ന്ന് 1,47,588 പേര്‍ മരിച്ചു.
അമേരിക്കയുടെ തൊട്ട് പിന്നില്‍ നില്‍ക്കുന്ന ബ്രസീലില്‍ 24,42,375 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.87,618 ആണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്ത്യയില്‍ തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് 14,35,453 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
മരണ സംഖ്യ 32,771 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്,റഷ്യയില്‍ എട്ടുലക്ഷത്തിലധികം പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത് 13,334 പേരാണ്, കൊവിഡ് ബാധയില്‍ ലോകത്ത് ആശങ്ക തുടരുമ്പോഴും പ്രതിരോധ
വാക്സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ, ഇസ്രയേല്‍,ബ്രിട്ടണ്‍,ചൈന,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ പുരോഗമിക്കുകയാണ്.
ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലെ പരിധി അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം തയ്യാറാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി.ഡബ്ലിൻ എയർപോർട്ട് പാസഞ്ചർ കപ്പാസിറ്റി…
ഷിക്കാഗോ: ഇല്ലിനോയിസിലെ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ (ISWAI) ഏർപ്പെടുത്തിയ പ്രഥമ 'സോഷ്യൽ ഇമ്പാക്ട് അവാർഡ്' പ്രശസ്ത സാമൂഹിക പ്രവർത്തകൻ…
2024 ലെ പോലീസിംഗ്, സെക്യൂരിറ്റി, കമ്മ്യൂണിറ്റി സേഫ്റ്റി ആക്ടിന്റെ ഭാഗമായി, അയർലണ്ടിലുടനീളമുള്ള കമ്മ്യൂണിറ്റി സുരക്ഷ പുനർനിർവചിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ തന്ത്രം…
പ്ലാനോ(ഡാലസ്) : തന്റെ മകൻ വംശീയമായ അതിക്രമത്തിന് ഇരയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കുമെതിരെ കോടതിയുടെ വിധി.…
പോസ്റ്റ്-പ്രൈമറി സ്കൂളുകൾക്ക് ഫെബ്രുവരിയിലെ മധ്യവേനൽ അവധി സാധാരണയായി ഫെബ്രുവരി 16 തിങ്കളാഴ്ച മുതൽ ഫെബ്രുവരി 20 വെള്ളിയാഴ്ച വരെയാണ്. 2026…
വെള്ളിമലഎന്ന. മലയോര ഗ്രാമത്തിൻ്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളുമൊക്കെ കോർത്തിണക്കിയ കൂടോത്രം എന്ന സിനിമയുടെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു.…