കെയ്‌റോ: ഈജിപ്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഹുസ്‌നി മുബാറക് (91) അന്തരിച്ചു. കെയ്‌റോയിലെ ഗാലാ മിലിട്ടറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആഴ്ചകള്‍ക്കു മുമ്പ് ഇദ്ദേഹം ശാസ്ത്രക്രിയക്ക് വിധേയനായിരുന്നു. കുറച്ചു കാലമായി ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നെന്ന് മുബാറകിന്റെ മകന്‍ അലാ മാധ്യമങ്ങളോട് വ്യക്തമാക്കി.
നീണ്ട 30 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ഹുസ്‌നി മുബാറക് 1981 ല്‍ ഈജിപ്തിന്റെ നാലാമത്തെ പ്രസിഡന്റായി ആണ് അധികാരത്തിലേറിയത്. അന്നത്തെ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ വധത്തിന് ശേഷമാണ് ഹുസ്‌നി മുബാറക് അധികാരത്തിലേറിയത്.
ഈജിപ്തിന്റെയും പശ്ചിമേഷ്യയുടെയും ഇന്നലെകളില്‍ മറക്കാന്‍ പറ്റാത്ത രാഷ്ട്രീയ മുഖമാണ് ഹുസ്‌നി മുബാറക്. മുബാറക്കിന്റെ ദുര്‍ഭരണത്തിനെതിരെയായിരുന്നു ഈജിപ്തില്‍ അറബ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭം കനത്തതോടെ 2011 ല്‍ ഇദ്ദേഹത്തിന് അധികാരത്തില്‍ നിന്ന് പുറത്തു പോവേണ്ടിയും വന്നു.
ജനകീയ പ്രക്ഷോഭത്തിലൂടെ ഈജിപിതിലെ ഭരണാധികാരിയെ പുറത്താക്കിയത് മറ്റു അറബ് രാജ്യങ്ങളിലെ യുവാക്കളെ വലിയ തോതില്‍ സ്വാധീനിക്കുകയും ഇത് മറ്റു രാജ്യങ്ങളില്‍ സമാന പ്രക്ഷോഭത്തിന് വഴിവെക്കുകയുമായിരുന്നു.
ഈജിപ്തിലെ പ്രക്ഷോഭകര്‍ക്കെതിരെ നടത്തിയ സൈനികാക്രമണങ്ങളുടെയും അഴിമതിക്കേസുകളുടെയും പേരില്‍ തടവലാക്കപ്പെട്ട ഇദ്ദേഹം 2017 ലാണ് ജയില്‍ മോചിതനാവുന്നത്. ഹുസ്‌നി മുബാറകിന്റെ ഭരണകാലത്ത് ഈജിപ്ത് അമേരിക്കയുമായി അടുത്ത നയതന്ത്ര ബന്ധം വച്ചു പുലര്‍ത്തിയിരുന്നു.
2011 ഫെബ്രുവരിയില്‍ ഈജിപ്തിലെ തെഹ്‌രീര്‍ ചത്വരത്തില്‍ മുബാറക്ക് അധികാരത്തില്‍ നിന്ന് പുറത്തു പോവാന്‍ ആവശ്യപ്പെട്ട് വന്‍ ജനാവലി ഇന്നും ഈജിപ്ത് രാഷ്ട്രീയത്തിലെ മറക്കാനാവാത്ത ചിത്രമാണ്. തുടര്‍ച്ചയായ 18 ദിവസമാണ് തെഹ്രീര്‍ ചത്വരത്തില്‍ മുബാരക്കിനെതിരെ വന്‍ ജനകീയ പ്രക്ഷോഭം നടന്നത്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…