ടൊറന്റോ: ഈജ്പ്തിലെ പിരിമിഡുകള്‍ നിര്‍മ്മിച്ചത് അന്യഗ്രഹ ജീവികളായിരിക്കുമെന്ന ട്വീറ്റിന് പിന്നാലെ വ്യവസായിയും ശാസ്ത്രജ്ഞനും എഞ്ചിനീയറുമായ ഈലോണ്‍ മസ്‌കിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.
ഈജിപ്തിലെ ചരിത്രപരമായ പിരിമിഡുകള്‍ നിര്‍മ്മിച്ചത് അന്യഗ്രഹജീവികളാണെന്നായിരുന്നു ടെസ്ല സി.ഇ.ഒ ആയ മസ്‌ക് അവകാശപ്പെട്ടത്.
മസ്‌കിന്റെ പരാമര്‍ശത്തിന് പിന്നാലെ ട്വിറ്ററില്‍ ഇദ്ദേഹത്തിനെതിരെ നിരവധി ട്വീറ്റുകള്‍ വന്നു. പിരിമിഡുകള്‍ കാണാന്‍ താങ്കളെ ഈജിപ്തിലേക്ക് ക്ഷണിക്കുന്നുവെന്ന് നിരവധി പേര്‍ പ്രതികരണവുമായി എത്തി.
ഞാന്‍ വളരെയധികം അഭിനന്ദനത്തോടെ നിങ്ങളുടെ വര്‍ക്കുകള്‍ പിന്തുടരുന്നു. പിരമിഡുകള്‍ എങ്ങനെ നിര്‍മ്മിച്ചു എന്നതിനെക്കുറിച്ചുള്ള രചനകള്‍ പര്യവേക്ഷണം ചെയ്യുന്നതിനും പിരമിഡ് നിര്‍മ്മാതാക്കളുടെ ശവകുടീരങ്ങള്‍ പരിശോധിക്കുന്നതിനും ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. മിസ്റ്റര്‍ മസ്‌ക്, ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നായിരുന്നു ഈജ്പ്തിലെ വിദേശകാര്യ സഹകരണ മന്ത്രിയുടെ മറുപടി ട്വീറ്റ്.
വെളുത്ത വംശജര്‍ നിര്‍മ്മിച്ചതല്ല എന്നതുകൊണ്ടുമാത്രം അത് അന്യഗ്ര ജീവികള്‍ നിര്‍മ്മിച്ചതാവില്ല. വര്‍ണവിവേചനത്തിന്റെ വിദ്യാഭ്യാസം താങ്കളെ താറുമാറാക്കി എന്നായിരുന്നു ബെത്ത് എന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ മറുപടി.
അതേസമയം ഏറ്റവും പ്രശസ്തമായ ഈജിപ്തിലെ പിരമിഡുകള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിതികളാണ് എന്നാണ് വിക്കിപീഡിയ പിരിമിഡുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍വ്വചനം. കല്ലുകളാലോ മണ്‍ക്കട്ടകളാലോ നിര്‍മ്മിക്കപ്പെട്ടവ ആണ് ഇവയെന്നും പറയുന്നുണ്ട്.
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…
ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…
ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…
ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…
പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…