ബെല്‍ജിയം: കൊവിഡ് പ്രതിസന്ധി തുടങ്ങിയതിനു ശേഷമുള്ള ആദ്യ യോഗം വിളിച്ച് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയനിലെ വിദേശ കാര്യമന്ത്രിമാര്‍ നടത്തിയ യോഗത്തില്‍ തുര്‍ക്കിയും ചൈനയും പ്രധാന വിഷയമായി.
ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ മസ്ജിദാക്കി മാറ്റിയ തുര്‍ക്കി സര്‍ക്കാര്‍ നടപടിയെ യൂറോപ്യന്‍ യൂണിയന്‍ അപലപിച്ചു. യൂണിയനിലെ 27 വിദേശ കാര്യമന്ത്രിമാരും തുര്‍ക്കി തീരുമാനത്തെ എതിര്‍ത്തതായി യൂണിയന്‍ വിദേശ കാര്യ ചീഫ് ജോസഫ് ബോറല്‍ പറഞ്ഞു.
തുര്‍ക്കി തീരുമാനം അവിശ്വാസം വര്‍ധിപ്പിക്കുകയും മതസമുദായങ്ങള്‍ തമ്മിലുള്ള പുതിയ വിഭജനത്തിന് ഇട വരുത്തുമെന്നും പരസ്പര സഹകരണ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും ഇദ്ദേഹം ഇദ്ദേഹം പറഞ്ഞു.
തീരുമാനത്തെ പുനപരിശോധിക്കാനുള്ള തുര്‍ക്കി ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ഇദ്ദേഹം പറഞ്ഞു. അതേ സമയം യൂറോപ്യന്‍ യൂണിയന്‍ പരാമര്‍ശത്തെ തുര്‍ക്കി വിദേശ കാര്യമന്ത്രാലയം എതിര്‍ത്തു.
‘ഹാഗിയ സോഫിയയുടെ ഒരു മസ്ജിദ് എന്ന പാരമ്പര്യം വിട്ടുപോയിരുന്നു. (അതിനാല്‍) മസ്ജിദായി ഉപയോഗിക്കപ്പെടണം,’ തുര്‍ക്കി വിദേശ കാര്യ മന്ത്രി പ്രതികരിച്ചു.
തുര്‍ക്കിക്കൊപ്പം ചൈനയും യോഗത്തിലെ പ്രധാന വിഷയമായി. ഹോങ് കോങില്‍ പ്രാബല്യത്തില്‍ വരുത്തിയ പുതിയ സുരക്ഷാ ബില്ലിനെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
ചൈനയ്‌ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് വിദേശ കാര്യ ചീഫ് അറിയിച്ചിരിക്കുന്നത്. അതേ സമയം ചൈനയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ നടപടികളില്‍ സ്വീകരിക്കുന്നത് അംഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ചൈനയുമായി അടുത്ത വ്യാപാര ബന്ധമുണ്ട്.
ഹോങ് കോങിന്റെ സ്വയം ഭരണത്തിനും സിവില്‍ സമൂഹത്തിനും പിന്തുണ നല്‍കുന്നതിനായി ഏകോപന പ്രതികരണം ഉണ്ടാവുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവന.
നേരത്തെ ചൈനയുടെ വിഷയത്തില്‍ ഏകോപന തീരുമാനമെടുക്കണമെന്ന് പറഞ്ഞ ജര്‍മന്‍ ചാന്‍സലര്‍ ആംഗലേ മെര്‍ക്കല്‍ ചൈനയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
ഹോങ് കോങുമായുള്ള കരാറുകള്‍ അവലോകനം ചെയ്യുന്നതിനോടൊപ്പം ഹോങ് കോങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വര്‍ധിപ്പിക്കാനും കൂടുതല്‍ വിസകള്‍ അനുവദിക്കാനും കഴിയുമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശ കാര്യ ചീഫ് ജോസഫ് ബോറല്‍ പറഞ്ഞു.
ഡിസംബർ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന പൊങ്കാല എന്ന ചിത്രം നവംബർ മുപ്പത് ഞായറാഴ്ച പ്രദർശനത്തിനെത്തുന്നു. ഏ. ബി. ബിനിൽ തിരക്കഥ…
അയർലണ്ടിലെ ഇഇഎ ഇതര പൗരന്മാർക്ക് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നതായി നീതിന്യായ മന്ത്രി Jim O’Callaghan അറിയിച്ചു. ജനറൽ വർക്ക്…
അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…
മായോയിൽ മരണപ്പെട്ട മലയാളി യുവാവ്, പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം…
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…