ഗാസ: ഗാസ അതിര്‍ത്തിയില്‍ വെച്ച് ഇസ്രഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കുടുംബത്തിന് കൈമാറാതെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്ത ഇസ്രഈല്‍ സൈനിക നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു.
ഞായറാഴ്ചയാണ് ഇസ്രഈല്‍ അധിനിവേശ ഗാസ മേഖലാ അതിര്‍ത്തിയില്‍ ബോംബ് വെക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് മുഹമ്മദെന്ന 28 കാരന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
മുഹമ്മദിന്റെ മൃതദേഹം മിലിട്ടറി ബുള്‍ഡോസര്‍ ഉപയോഗിച്ച് മറവു ചെയ്യാനായി എടുത്തു മാറ്റുന്നത് ഒരു ലോക്കല്‍ ജേര്‍ണലിസ്റ്റ് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇതിനിടയില്‍ മൃതദേഹം കൊണ്ടു പോകാനായി ശ്രമിക്കുന്ന ഒരു കൂട്ടം ഫലസ്തീന്‍ ജനങ്ങളെയും വീഡിയോയില്‍ കാണാമായിരുന്നു. എന്നാല്‍ സൈന്യം വെടിയുതിര്‍ത്തതോടെ ഇവര്‍ ഭയന്ന് പിന്‍മാറുകയും ബുള്‍ഡോസറില്‍ മൃതദേഹം കൊണ്ടു പോവുകയുമായിരുന്നു. മൃതദേഹം കൊണ്ടു പോകാനുള്ള ശ്രമത്തിനിടയില്‍ ഒരാളുടെ കാലിന് വെടിയേല്‍ക്കുന്നുമുണ്ട്.
വീഡിയോ പ്രചരിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വ്യാപകമായ വിമര്‍ശനമാണ് ഇസ്രഈല്‍ സൈന്യത്തിനെതിരെ വന്നത്.
‘എനിക്കെന്റെ മകനെ തിരിച്ചു കിട്ടിയാല്‍ മാത്രം മതി. അവനെ അവസാനമായി കാണുകയെന്നതും എനിക്ക് കാണാവുന്ന തരത്തില്‍ അടുത്ത് സംസ്‌കരിക്കുകയെന്നതും എന്റെ അവകാശമാണ്,’ മുഹമ്മദിന്റെ അമ്മ 56 കാരിയായ മിര്‍വത് അല്‍ജസീറയോട് പറഞ്ഞ വാക്കുകളാണിത്.
ഫലസ്തീന്‍ വിമത സേനയായ പി.ഐ.ജെ കൊല്ലപ്പെട്ട മുഹമ്മദ് തങ്ങളുടെ സംഘടനയിലെ അംഗമാണെന്ന് അറിയിച്ചിട്ടുണ്ട്.
മുഹമ്മദിന്റെ മരണ ശേഷം ഇസ്രഈല്‍ സൈന്യവും പി.ഐ.ജെയും തമ്മില്‍ ഗാസയില്‍ സംഘര്‍ഷം നടന്നിരുന്നു. ഇവിടെ നാലു പേര്‍ക്കു പരിക്കു പറ്റിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…