കൊറോണ വൈറസ് വാക്സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്.
ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല മുഴുവന്‍ ലോകത്തിന് ആവശ്യമായ വാക്സിനുകള്‍ രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഒട്ടേറെ പ്രധാനപ്പെട്ട കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും COVID 19നെതിരായ വാക്സിന്‍ വികസിപ്പിക്കാന്‍ ഇന്ത്യ മികച്ച പ്രവര്‍ത്തനമാന് കാഴ്ചവയ്ക്കുന്നതെന്നും ബില്‍ ഗേറ്റ്സ്.
ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ സഹാധ്യക്ഷനും ട്രസ്റ്റിയുമാണ് ബില്‍ ഗേറ്റ്സ്. ഡിസ്കവറി പ്ലസ് സംപ്രേക്ഷണം ചെയ്ത ഡോക്ക്യുമെന്‍റ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ വൈറസ് പ്രതിരോധത്തില്‍ ഇന്ത്യ നടത്തുന്ന പോരാട്ടത്തെകുറിച്ചായിരുന്നു ഡോക്യുമെന്ററി.
വലിയ രാജ്യമെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും നഗരങ്ങളിലെ വലിയ ജനസാന്ദ്രത രോഗ വ്യാപനം കൂട്ടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം 1 മില്ല്യനോടടുക്കുന്നു. വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 32,695 കേസുകളാണ്.
9,68,876 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6,12,814 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 24,915 പേരാണ് കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…