gnn24x7

കൊറോണ വൈറസ് വാക്സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്

0
171
gnn24x7

കൊറോണ വൈറസ് വാക്സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്.

ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല മുഴുവന്‍ ലോകത്തിന് ആവശ്യമായ വാക്സിനുകള്‍ രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഒട്ടേറെ പ്രധാനപ്പെട്ട കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും COVID 19നെതിരായ വാക്സിന്‍ വികസിപ്പിക്കാന്‍ ഇന്ത്യ മികച്ച പ്രവര്‍ത്തനമാന് കാഴ്ചവയ്ക്കുന്നതെന്നും ബില്‍ ഗേറ്റ്സ്.

ബില്‍ ആന്‍ഡ്‌ മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ സഹാധ്യക്ഷനും ട്രസ്റ്റിയുമാണ് ബില്‍ ഗേറ്റ്സ്. ഡിസ്കവറി പ്ലസ് സംപ്രേക്ഷണം ചെയ്ത ഡോക്ക്യുമെന്‍റ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ വൈറസ് പ്രതിരോധത്തില്‍ ഇന്ത്യ നടത്തുന്ന പോരാട്ടത്തെകുറിച്ചായിരുന്നു ഡോക്യുമെന്ററി. 

വലിയ രാജ്യമെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും നഗരങ്ങളിലെ വലിയ ജനസാന്ദ്രത രോഗ വ്യാപനം കൂട്ടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം 1 മില്ല്യനോടടുക്കുന്നു. വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 32,695 കേസുകളാണ്. 

9,68,876 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6,12,814 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 24,915 പേരാണ് കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. 


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here