ബെയ്റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഒരു മാസത്തിനു ശേഷം രണ്ടാമത്തെ അപകടം. വന്‍ തീപിടുത്തമാണ് ബെയ്‌റൂട്ട് തുറമുഖത്ത് ഇപ്പോള്‍ നടന്നിരിക്കുന്നത്.
ടയറുകളും എണ്ണയും ശേഖരിച്ചു വെച്ച ഒരു വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായിരിക്കുന്നതെന്നാണ് ലെബനീസ് ആര്‍മി നല്‍കിയിരിക്കുന്ന വിശദീകരണം. ആര്‍മി ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് സ്ഥലത്ത് ഇപ്പോള്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ് ഇവിടേക്കുള്ള റോഡ് അടച്ചിട്ടിരിക്കുകയാണ്.
തുറമുഖത്തിനടുത്തുള്ള ഓഫറീസുകളിലെ ജീവനക്കാരോട് സ്ഥലത്തു നിന്നും ഒഴിഞ്ഞു പോകാന്‍ കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നും മാറി നില്‍ക്കാന്‍ ബെയ്‌റൂട്ട് ഗവര്‍ണര്‍ മര്‍വാന്‍ അബൗദും അധികൃതരും സമീപവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തീപിടിത്തത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആഗസ്റ്റ് നാലിനാണ് ബെയ്‌റൂട്ട് തുറമുത്ത് സമാനമായ രീതിയില്‍ കരിമരുന്നു സ്ഫോടനം നടന്നത്. 200 പേരോളമാണ് ഈ അപകടത്തില്‍ മരിച്ചത്. ഈ സ്‌ഫോടനത്തില്‍ മരിച്ചവരെ ക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.ബെയ്റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 2,2750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് ആഗസ്റ്റില്‍ സ്‌ഫോടനമുണ്ടായത്.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…