Categories: International

തായ്‌ലന്‍ഡിലെ ഷോപ്പിങ് മാളില്‍ 21 പേരെ വെടിവെച്ച് കൊന്ന സൈനികനെ കൊലപ്പെടുത്തി

ബാങ്കോക്: തായ്‌ലന്‍ഡിലെ വടക്കുകിഴക്കന്‍ പട്ടണമായ രച്ചസിമയിലെ ഷോപ്പിങ് മാളില്‍ 21 പേരെ വെടിവെച്ച് കൊന്ന സൈനികനെ കൊലപ്പെടുത്തി. കൂട്ടക്കുരുതി നടത്തിയ 32കാരനായ സെര്‍ജന്റ് മേജര്‍ ജക്രപന്ത് തോമ്മയെ തായ് സൈന്യം വെടിവെച്ച് കൊല്ലുകയായിരുന്നു.

ശനിയാഴ്ച വൈകീട്ട് മോഷ്ടിച്ച സൈനിക ബാരക്കില്‍നിന്ന് മോഷ്ടിച്ച വാഹനവുമായി നഗരത്തിലെത്തിയാണ് ജക്രപന്ത് തോമ്മ കൂട്ടക്കുരുതി ആരംഭിച്ചത്.

സൈനിക കേന്ദ്രത്തില്‍നിന്ന് മോഷ്ടിച്ച ആയുധങ്ങളുമായി ഷോപ്പിങ് മാളിലെത്തിയ ഇയാള്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ച് വീഴ്ത്തി.

നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതോടെ അക്രമിയെ കീഴ്‌പ്പെടുത്താന്‍ നൂറുകണക്കിന് തായ് സൈന്യമാണ് നഗരത്തിലിറങ്ങിയത്.

ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കുണ്ട്. വെടിവെപ്പിന്റെ സെല്‍ഫി അടക്കമുള്ള ചിത്രങ്ങള്‍ അക്രമി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

Newsdesk

Recent Posts

സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് കേന്ദ്ര ടെലികോം മന്ത്രാലയം പിൻവലിച്ചു

സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…

2 hours ago

ഗാർഡയിൽ എക്സിക്യൂട്ടീവ് ഓഫീസറാകാൻ മലയാളികൾക്ക് അവസരം; ഡിസംബർ 5ന് മുൻപ് അപേക്ഷിക്കാം

An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…

2 hours ago

എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അയർലണ്ടിൽ ജോലി ചെയ്യാൻ അവകാശം

ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…

4 hours ago

രാജു കുന്നക്കാട്ടിന് ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ്

ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള  2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…

8 hours ago

ഐഒസി കേരള ചാപ്റ്ററിന്റെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു; സാൻജോ മുളവരിക്കൽ പ്രസിഡന്റ്, പുന്നമട ജോർജുകുട്ടി ചെയർമാൻ

ഡബ്ലിൻ:  ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…

8 hours ago

കാലഹരണപ്പെട്ട IRP കാർഡുമായി യാത്ര ചെയ്യുന്നവർക്കായി താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തി

2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…

22 hours ago