International

റഷ്യയിൽ ഉഗ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം കണ്ടെത്തി

മോസ്കോ : രാജ്യത്ത് കൊവിഡ് 19വകഭേദമായ ഒമിക്രോണിന്റെ അതിവ്യാപന ശേഷിയുള്ള ‘ ബിഎ. 4 ‘ ഉപവകഭേദം കണ്ടെത്തിയെന്ന് റഷ്യ. കഴിഞ്ഞ മാസം ശേഖരിച്ച സാമ്പിളുകളിലാണ് ബിഎ. 4 ന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. അതേ സമയം, നിലവിൽ റഷ്യയിലെ 92 ശതമാനം കൊവിഡ് കേസുകളും ബിഎ. 2 ഉപവകഭേദം മൂലമുണ്ടായതാണ്.

അപകടകരമായ സാഹചര്യം രാജ്യത്തില്ലെന്നും ജനങ്ങൾ മികച്ച പ്രതിരോധ ശേഷി നേടിയെന്നും റഷ്യൻ ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.മറ്റുള്ള ഉപവകഭേദങ്ങളെ അപേക്ഷിച്ച് ബിഎ. 4, ബിഎ. 5 എന്നിവയ്ക്ക് വ്യാപനശേഷി കൂടുതലാണെന്ന് ഗവേഷകർ പറയുന്നു.

ഈ വർഷം ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ശേഖരിച്ച സാമ്പിളിലാണ് ബിഎ. 4 ആദ്യമായി കണ്ടെത്തിയത്. ഡെൻമാർക്ക്, ബോട്സ്വാന, യു.കെ എന്നിവിടങ്ങളിലും ബിഎ. 4 സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ബിഎ. 5 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്.

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

6 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

19 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

21 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago