ടോറോന്റോ: തണൽ കാനഡ യുടെ ഈ വർഷത്തെ ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു . സൂം പ്ലാറ്റ്‌ഫോമിൽ 2022 ഫെബ്രുവരി 26 ന് വൈകിട്ട് 4 മണിക്ക് , ഓൺലൈൻ ആയി നടന്ന വാർഷിക പൊതുയോഗത്തിലാണ് ഈ വർഷത്തെ ഭാരവാഹികളെ ഐക്യകണ്ടേന തെരെഞ്ഞെടുത്തത്.
തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങൾ താഴെ പറയുന്നവരാണ് :
ജോൺസൺ ഇരിമ്പൻ (പ്രസിഡന്റ്), ബിജോയ് വർഗീസ് (വൈസ് പ്രസിഡന്റ്),
ജോഷി കൂട്ടുമ്മേൽ (ജനറൽ സെക്രട്ടറി), ജോൺ ജോസഫ് (ജോയിന്റ് സെക്രട്ടറി),
റോബിൻസ് കുര്യാക്കോസ് (ട്രഷറർ), ബിജു സെബാസ്റ്റ്യൻ (ജോയിന്റ് ട്രഷറർ) .
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
ജോമി ജോർജ്,നിഷ മേച്ചേരി,ദീപ ബിനു ,ജെറിൻ രാജ് ,മാത്യു മണത്തറ ,സുനിൽ തെക്കേക്കര,ബിനോയ് തോമസ് ,ജോജി ജോസഫ് .
ഡയറക്ടർ ബോർഡ് അംഗങ്ങൾ:
ജോസ് തോമസ് ,ബിജോയ് വർഗീസ് ,ജോഷി കൂട്ടുമ്മേൽ ,ജോസഫ് തോമസ് ,ജോസഫ് ഒലേടത്ത് ,ജോൺസൺ ഇരിമ്പൻ .
ചെറിയാൻ മാത്യു ഇന്റേണൽ ഓഡിറ്റർ ആയും തോമസ് ആലുംമൂട്ടിൽ എക്സ്റ്റേർണൽ ഓഡിറ്റർ ആയും സേവനം അനുഷ്ടിക്കും.
അനിതരസാധാരണമായ നിയന്ത്രണങ്ങളുടെയും രോഗമരണ ഭീതിയുടെയും പാ രതന്ത്ര്യത്തിൽ അകപ്പെട്ടു പോയ കഴിഞ്ഞ വർഷവും കാനഡയിലും കേരളത്തിലുമായ് ഇരുപത്തിമൂന്ന് വ്യക്തികൾക്കും അവരുടെ കുടുംബ ത്തിനും ഏകദേശം ആറു ലക്ഷം രൂപ നൽകി സഹായിക്കുവാൻ സാധിച്ചത് സംഘാടകരെ സംബന്ധിച്ചിടത്തോളം ചാരിതാർഥ്യത്തിന് വക നൽകുന്നതാണ് . അംഗങ്ങൾ ഓരോരുത്തരും, പത്ത് ഡോളർ വീതം മാസം തോറും നൽകിയ തുകയും മറ്റ് സംഭാവനകളും സ്വരുക്കൂട്ടിയാണ് ഇതിനാവശ്യമായ പണം കണ്ടെത്തിയത് . തുടർന്നും നല്ലവരായ എല്ലാവരുടെയും ഹൃദയ പൂർവ്വമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .
തണൽ കാനഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകാൻ ആഗ്രഹമുള്ള സന്മനസുകളെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്
ബന്ധപ്പെടേണ്ട നമ്പറുകൾ:
6478569965, 6475318115, 6479963707, 4168772763
Email: thanalcanada@gmail.com
Website: www.thanalcanada.com
റിപ്പോർട്ട് : ജീമോൻ റാന്നി
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…