ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഗിലാനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മകന്‍ കാസിം ഗിലാനിയാണ് ശനിയാഴ്ച ട്വിറ്ററിലൂടെ പങ്കുവെച്ചത്.
തന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കിയതിന് പാകിസ്ഥാന്‍ സര്‍ക്കാരിനും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും നന്ദി എന്നായിരുന്നു കാസിമിന്റെ ട്വറ്റ്.
‘ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കു നന്ദി. നിങ്ങള്‍ എന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൊവിഡ് റിസള്‍ട്ട് പോസിറ്റീവാണ്,’ കാസിമിന്റെ ട്വീറ്റില്‍ പറയുന്നു.
അഴിമതി കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ ഹിയറിംഗിന് ശേഷമാണ് 67കാരനായ ഗിലാനിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍.എ.ബിയുടെ ഹിയറിംഗില്‍ പങ്കെടുത്ത ശേഷം പാകിസ്ഥാന്‍ മുസ്ലിംലീഗ്-നവാസ് പാര്‍ട്ടിയുടെ അധ്യക്ഷനായ ഷെബാസ് ഷാരിഫിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കും നേരത്തെ കോവിഡ് സ്ഥിരീകിരിച്ചിരുന്നു.
പാകിസ്ഥാനില്‍ 132,405 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2551 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…