ഇസ്‌ലാമാബാദ്: ബലാത്സംഗക്കേസുകളിലെ പ്രതികളെ വന്ധ്യംകരണം ചെയ്യുന്നതിനുള്ള നിയമം അംഗീകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബലാത്സംഗ വിരുദ്ധ ഓർഡിനൻസിന്റെ കരട് നിയമ മന്ത്രാലയം അവതരിപ്പിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ബലാത്സംഗകേസുകളിലെ വിചാരണ വേഗത്തിലാക്കുക, സാക്ഷികളുടെ സംരക്ഷണം എന്നിവ ഡ്രാഫ്റ്റിൽ ഉൾപ്പെടുന്നു.
“ഞങ്ങളുടെ പൗരന്മാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ട്.” എന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കി.കൂടാതെ കർശനമായ നടപ്പാക്കലിനൊപ്പം നിയമനിർമ്മാണം വ്യക്തവും സുതാര്യവുമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടുന്നവർക്ക് ആരെയും ഭയമില്ലാതെ തന്നെ പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗ കുറ്റവാളികളെ തൂക്കിക്കൊല്ലണം എന്നാണ് ചില ഫെഡറൽ മന്ത്രിമാർ ശുപാർശ ചെയ്തത്. എന്നാൽ കാസ്ട്രേഷൻ ഒരു തുടക്കമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…