കാഠ്മണ്ഡു: ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളിലെ ചൈനീസ് എംബസിയ്ക്ക് മുന്‍പില്‍ പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍.
സമാധാനം പ്രോത്സാഹിപ്പിക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടാണ് നേപ്പാളിലെ ഹ്യൂമണ്‍ റൈറ്റ് പീസ് സൊസൈറ്റി പ്രവര്‍ത്തകര്‍ കാഠ്മണ്ഡുവിലെ ചൈനീസ് എംബസിക്ക് മുന്നില്‍ പ്രകടനം നടത്തിയത്.
‘വാര്‍ ഈസ് ക്രൈം’ എന്നെഴുതിയ ബാനര്‍ പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനത്തെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് ബാനറില്‍ കുറിച്ചത്.
അതേസമയം ഇന്ത്യന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള നേപ്പാളിന്റെ പുതിയ ഭൂപടം നേപ്പാള്‍ ഉപരിസഭയായ ദേശീയ അംസംബ്ലി ഇന്ന് അംഗീകരിച്ചിരുന്നു. 55 വോട്ടുകളാണ് ഭൂപടത്തിന്റെ ബില്ലിനകൂലമായി വോട്ട് ചെയ്തത്. ദേശീയ അംസബ്ലിയില്‍ ഒരാള്‍ പോലും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തില്ല.
ഭൂപടത്തിന്റെ ബില്‍ നേരത്തെ നേപ്പാള്‍ പാര്‍ലമെന്റില്‍ പാസായിരുന്നു. നേപ്പാള്‍ പാര്‍ലമെന്റിലെ ആകെ അംഗസംഖ്യയായ 275ല്‍ 258പേരും പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ ഭൂപടം.
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…