മോസ്കോ: റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരും രാജിവച്ചു. ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്ന് വാർഷിക പ്രസംഗത്തിൽ വ്‌ളാഡിമിര്‍ പുടിൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് റഷ്യയിലെ ദേശീയ ടെലിവിഷൻ വഴി പ്രധാനമന്ത്രി രാജി പ്രഖ്യാപനം നടത്തിയത്. പുടിന്റെ സാന്നിധ്യത്തിലായിരുന്നു രാജിപ്രഖ്യാപനം.
നിലവിൽ റഷ്യയിൽ പൂർണ അധികാരം കൈയ്യാളുന്നത് പ്രസിഡന്റാണ് എന്നാൽ പുതിയ ഭേദഗതികൾ വരുന്നതോടെ പ്രസിഡന്റിൽ നിന്ന് അധികാരം പ്രധാനമന്ത്രിക്കും പാർലമെന്റിനും കൈമാറും. നിലവിൽ പ്രസിഡന്റ് നാമനിർദേശം ചെയ്യപ്പെടുന്നയാളാണ് പ്രധാനമന്ത്രി. എന്നാൽ ഭരണഘടനാ ഭേദഗതി നിലവിൽ വരുന്നതോടെ പ്രധാനമന്ത്രിയുടെ നിയമനത്തിന് പാർലമെന്റിന്റെ അധോസഭയുടെ അംഗീകാരം വേണം.
2024 ൽ പുടിൻ വിരമിക്കുന്നതോടെ പ്രസിഡന്റിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താനാണ് പുതിയ നീക്കം. ഭരണഘടനയിൽ ഭേദഗതികൾ വരുന്നതോടെ ഭരണഘടനയുടെ വിവിധ ആർട്ടിക്കിളുകളിൽ മാത്രമല്ല മറിച്ച് അധികാരം തുല്യമായി വീതിക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
തന്റെ പിൻഗാമിയെ ദുർബലപ്പെടുത്തുകയും പ്രധാനമന്ത്രിക്കും പാർലമെന്റിനും അധികാരം കൈമാറുകയും ചെയ്യുന്ന ഭരണഘടനാ ഭേദഗതികൾ പുടിൻ നിർദ്ദേശിച്ചതിന് ശേഷമായിരുന്നു രാജി പ്രഖ്യാപനം. രണ്ട് തവണ മാത്രമേ ഒരാൾ പ്രസിഡന്റാകാൻ സാധിക്കൂഎന്നതാണ് പുതിയ ഭേദഗതിയിൽ ഒന്ന്. എന്നാൽ പുടിൻ ഇത് നാലാം തവണയാണ് പ്രസിഡന്റ് പദവിയിൽ ഇരിക്കുന്നത്.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…