gnn24x7

റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും സർക്കാരും രാജിവെച്ചു

0
223
gnn24x7

മോസ്കോ: റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരും രാജിവച്ചു. ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്ന് വാർഷിക പ്രസംഗത്തിൽ വ്‌ളാഡിമിര്‍ പുടിൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് റഷ്യയിലെ ദേശീയ ടെലിവിഷൻ‌ വഴി പ്രധാനമന്ത്രി രാജി പ്രഖ്യാപനം നടത്തിയത്. പുടിന്റെ സാന്നിധ്യത്തിലായിരുന്നു രാജിപ്രഖ്യാപനം.

നിലവിൽ റഷ്യയിൽ പൂർണ അധികാരം കൈയ്യാളുന്നത് പ്രസിഡന്റാണ് എന്നാൽ പുതിയ ഭേദഗതികൾ വരുന്നതോടെ പ്രസിഡന്റിൽ നിന്ന് അധികാരം പ്രധാനമന്ത്രിക്കും പാർലമെന്റിനും കൈമാറും. നിലവിൽ പ്രസിഡന്റ് നാമനിർദേശം ചെയ്യപ്പെടുന്നയാളാണ് പ്രധാനമന്ത്രി. എന്നാൽ ഭരണഘടനാ ഭേദഗതി നിലവിൽ വരുന്നതോടെ പ്രധാനമന്ത്രിയുടെ നിയമനത്തിന് പാർലമെന്റിന്റെ അധോസഭയുടെ അംഗീകാരം വേണം.

2024 ൽ പുടിൻ വിരമിക്കുന്നതോടെ പ്രസിഡന്റിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താനാണ് പുതിയ നീക്കം. ഭരണഘടനയിൽ ഭേദഗതികൾ വരുന്നതോടെ ഭരണഘടനയുടെ വിവിധ ആർട്ടിക്കിളുകളിൽ മാത്രമല്ല മറിച്ച് അധികാരം തുല്യമായി വീതിക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

തന്റെ പിൻഗാമിയെ ദുർബലപ്പെടുത്തുകയും പ്രധാനമന്ത്രിക്കും പാർലമെന്റിനും അധികാരം കൈമാറുകയും ചെയ്യുന്ന ഭരണഘടനാ ഭേദഗതികൾ പുടിൻ നിർദ്ദേശിച്ചതിന് ശേഷമായിരുന്നു രാജി പ്രഖ്യാപനം. രണ്ട് തവണ മാത്രമേ ഒരാൾ പ്രസിഡന്റാകാൻ സാധിക്കൂഎന്നതാണ് പുതിയ ഭേദഗതിയിൽ ഒന്ന്. എന്നാൽ പുടിൻ ഇത് നാലാം തവണയാണ് പ്രസിഡന്റ് പദവിയിൽ ഇരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here