Categories: International

റഷ്യന്‍ പ്രധാനമന്ത്രി മിഖേല്‍ മിഷുസ്തിന് കൊവിഡ്-19 സ്ഥിരീകരിച്ചു

റഷ്യന്‍ പ്രധാനമന്ത്രി മിഖേല്‍ മിഷുസ്തിന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇദ്ദേഹം തന്നെയാണ് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘കൊറോണ വൈറസ് പരിശോധനയില്‍ എന്റെ ഫലം പോസിറ്റീവാണെന്ന് ഞാന്‍ മനസ്സിലാക്കി,’ മിഷുസ്തിന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.

‘എനിക്ക് ഐസൊലേഷനില്‍ കഴിയേണ്ടതും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമുണ്ട്. ഇത് എന്റെ സഹപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ അത്യാവശ്യമാണ്,’ വീഡിയോയില്‍ പറയുന്നു.

തന്റെ സ്ഥാനത്തേക്ക് താല്‍ക്കാലികമായി ഉപപ്രധാനമന്ത്രിയായ ആന്‍ഡ്ര്യൂ ബെലസൊവിനെ ചുമതലപ്പെടുത്താനാണ് ഇദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത്. താങ്കള്‍ക്ക് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാനിടയുണ്ടെന്നാണ് പ്രധാനമന്ത്രിയോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പ്രതികരിച്ചത്. ഒപ്പം എത്രയും പെട്ടന്ന് രോഗം ഭേദമായി തിരിച്ചു വരാനാവട്ടെയെന്നും പുടിന്‍ ആശംസിച്ചു. റഷ്യയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1073 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 11,619 പേര്‍ക്ക് റഷ്യയില്‍ കൊവിഡ് ഭേദമായിട്ടുണ്ട്.

ആഗോളതലത്തില്‍ 32 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 228,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിച്ച 9,92000 പേര്‍ക്ക് രോഗം ഭേദമായി.

Newsdesk

Recent Posts

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

12 mins ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

6 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

19 hours ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

20 hours ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

23 hours ago

ഡബ്ലിൻ സിറ്റി സെന്ററിൽ തീപിടിത്തം; പൊതുഗതാഗത സർവീസുകൾക്ക് തടസ്സം

ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…

1 day ago