കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഹോട്ടലുകളിലും ഹാളുകളിലും മറ്റും നടക്കുന്ന എല്ലാവിധ ചടങ്ങുകള്‍ക്കും വിനോദ പരിപാടികള്‍ക്കും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. ഇതേ തുടർന്ന് പള്ളികളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
കൂടാതെ, പള്ളിയിലെത്തുന്ന എല്ലാവരും മാസ്‍ക് ധരിക്കണമെന്നും, അവരവര്‍ തന്നെ നമസ്‍കരിക്കുന്നതിനുള്ള മുസല്ലകള്‍ കൊണ്ടുവരണമെന്നും നിര്‍ദ്ദേശമുണ്ട്. നമസ്‍കരിക്കുന്നവര്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.
ഒരു മാസത്തേക്കാണ് വിവാഹ പാര്‍ട്ടികള്‍, ബര്‍ത്ത് ഡേ പാര്‍ട്ടികള്‍ പോലുള്ള ചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം വിനോദ പരിപാടികള്‍ക്ക് 10 ദിവസത്തേക്കാണ് വിലക്ക്. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി 20 പേര്‍ മാത്രമേ ചടങ്ങുകളില്‍ ഒരുമിച്ചു കൂടാന്‍ പാടുള്ളൂ. 10 ദിവസത്തേക്കാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ റസ്റ്ററന്റുകളിലും കഫേകളിലും ഭക്ഷണം വിളമ്പുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍സല്‍ സേവനം മാത്രമേ അനുവദിക്കൂ. പുതിയ നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച രാത്രിയോടെ നിലവില്‍ വന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടാവുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു.
2025-ൽ അവതരിപ്പിച്ച ഒരു പദ്ധതിയുടെ ഭാഗമായി അയർലണ്ടിലുടനീളമുള്ള ഏകദേശം 50,000 കുടുംബങ്ങൾക്ക് ഒറ്റത്തവണയായി €420 ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് ലഭിച്ചു.…
ജോർജ് എബ്രഹാം, ഡിട്രോയിറ്റ്മെയ് 1, 2017. വർഷങ്ങളോളം നീണ്ട ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് ജോലിയിൽ നിന്നും വിരമിച്ച ദിവസം. ആ…
മിഷിഗൺ: അമേരിക്കയിലെ മിഡ്‌വെസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് ശൃംഖലയായ മെയ്‌യർ, തങ്ങളുടെ 38,000-ത്തിലധികം ഗാലൻ ഡിസ്റ്റിൽഡ് വാട്ടർ തിരികെ വിളിച്ചു.…
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ എക്യൂമെനിക്കൽ കൂട്ടായ്മകളിലൊന്നായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൻറെ ICECH) 2026 ലേക്കുള്ള…
കിസിമ്മി (ഫ്ലോറിഡ): ഡിസ്നി വേൾഡ് തീം പാർക്കുകൾക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ മൂന്ന് വിനോദസഞ്ചാരികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ 29-കാരനായ അഹമ്മദ്…
മിഡ്‌ലാൻഡ് (മിഷിഗൺ): ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തിയുടെ ഫുഡ് സ്റ്റാമ്പ് (SNAP) ആനുകൂല്യങ്ങൾ തട്ടിയെടുത്ത കേസിൽ 36-കാരിയായ അമാൻഡ കണ്ണിംഗ്ഹാമിന്…