ദമാസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ മകളോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ സിറിയന്‍ സൈനികനെ കാണാനില്ല. യാസന്‍ സൊല്‍താനി എന്ന സൈനികനെയാണ് കാണാനായത്. ബാഷര്‍ അല്‍ അസദിന്റെ 16 വയസ്സുകാരിയായ മകള്‍ സെയ്ന്‍ ആസദിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതിനു പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതയത്. പെണ്‍കുട്ടിയോട് തനിക്കുള്ള സ്‌നേഹം വീഡിയോയിലൂടെയാണ് സൈനികന്‍ പ്രകടിപ്പിച്ചത്.
‘ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. വളരെയധികം സ്‌നേഹിക്കുന്നു. നീ എന്റേതും ഞാന്‍ നിന്റേതുമാണെന്നാണ് സൈനികന്‍ ഒരു വീഡിയോയില്‍ പറയുന്നത്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ സൈനികന്‍ ചെയ്തിട്ടുണ്ട്. ഒരു വീഡിയോയില്‍ സൈനിക യൂണിഫോമില്‍ പ്രത്യക്ഷപ്പെടുന്ന ഇദ്ദേഹം സെയ്ന്‍ അസദിനെ വിവാഹം കഴിക്കാന്‍ വേണ്ടി എന്തു വേണമെങ്കിലും ചെയ്യുമെന്ന് പറഞ്ഞിരുന്നു.
ബാഷറിന്റെ മകളോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത് പ്രത്യാഘാത മുണ്ടാക്കുമെന്ന് സൈനികനുമായി അടുപ്പമുള്ളവരും വീഡിയോ കണ്ടവരും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇദ്ദേഹം ഇത് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ചൊവ്വാഴ്ജച മുതലാണ് സൈനികനെ കാണാതായത്. ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു എന്നാണ് സൈനികന്റെ സഹോദരി പറയുന്നത്.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…