ബാഗ്ദാദ്: യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങ് നടന്നു. ഇറാഖിലെയും ഇറാനിലെയും രാഷ്ട്രീയ പ്രമുഖരുള്‍പ്പെടെ പതിനായിരക്കണക്കിന് പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി, ഇറാഖി സൈനിക കമാന്‍ഡര്‍ ഹദി അല്‍ അമിരി എന്നുവരുള്‍പ്പെടെ പങ്കെടുത്തു. ശനിയാഴ്ച വൈകീട്ടോടെ തെഹ്‌രാനില്‍ വെച്ചായിരുന്നു ശവസംസ്‌കാരം.
പതിനായിരക്കണക്കിന് പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. കറുത്ത വസ്ത്രമണിഞ്ഞെത്തിയ ഇവരില്‍ പലരും അമേരിക്കയോട് പ്രതികാരത്തിനായി ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു.
സുലൈമാനിക്കൊപ്പം കൊല്ലപ്പെട്ട ഇറാഖിലെ ഷിയ സേനയുടെ ഡെപ്യൂട്ടി ചീഫായ അബു മഹ്ദി അല്‍ മഹ്ദിയുടെ ശവസംസ്‌കാര ചടങ്ങ് ഖാദിയ മിയയിലെ ഷിയ പള്ളിയില്‍ നടന്നു.
സുലൈമാനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ മൂന്ന് ദിവസത്തെ ദുഖാചാരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ബാഗ്ദാദില്‍ നടക്കുന്നതിനിടെ യു.എസിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ആക്രമണം നടന്നിരുന്നു.
ബാഗ്ദാദിലെ അമേരിക്കന്‍ എംബസി പരിസരത്തും തലസ്ഥാനത്തിന് 80 കിലോമീറ്റര്‍ അകലെയുള്ള ബലദ് എയര്‍ ഫോഴ്സിനു നേരെയുമാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…