gnn24x7

ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം സംസ്‌കരിച്ചു

0
237
gnn24x7

ബാഗ്ദാദ്: യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങ് നടന്നു. ഇറാഖിലെയും ഇറാനിലെയും രാഷ്ട്രീയ പ്രമുഖരുള്‍പ്പെടെ പതിനായിരക്കണക്കിന് പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി, ഇറാഖി സൈനിക കമാന്‍ഡര്‍ ഹദി അല്‍ അമിരി എന്നുവരുള്‍പ്പെടെ പങ്കെടുത്തു. ശനിയാഴ്ച വൈകീട്ടോടെ തെഹ്‌രാനില്‍ വെച്ചായിരുന്നു ശവസംസ്‌കാരം.

പതിനായിരക്കണക്കിന് പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. കറുത്ത വസ്ത്രമണിഞ്ഞെത്തിയ ഇവരില്‍ പലരും അമേരിക്കയോട് പ്രതികാരത്തിനായി ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു.

സുലൈമാനിക്കൊപ്പം കൊല്ലപ്പെട്ട ഇറാഖിലെ ഷിയ സേനയുടെ ഡെപ്യൂട്ടി ചീഫായ അബു മഹ്ദി അല്‍ മഹ്ദിയുടെ ശവസംസ്‌കാര ചടങ്ങ് ഖാദിയ മിയയിലെ ഷിയ പള്ളിയില്‍ നടന്നു.

സുലൈമാനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ മൂന്ന് ദിവസത്തെ ദുഖാചാരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ബാഗ്ദാദില്‍ നടക്കുന്നതിനിടെ യു.എസിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ആക്രമണം നടന്നിരുന്നു.

ബാഗ്ദാദിലെ അമേരിക്കന്‍ എംബസി പരിസരത്തും തലസ്ഥാനത്തിന് 80 കിലോമീറ്റര്‍ അകലെയുള്ള ബലദ് എയര്‍ ഫോഴ്സിനു നേരെയുമാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here