gnn24x7

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​

0
277
gnn24x7

വാഷിങ്​ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. അമേരിക്കയെ ആക്രമിച്ചാൽ ഇറാന്‍റെ അധീനതയിലുള്ള 52 സ്ഥലങ്ങൾ ആക്രമിക്കുമെന്ന്​ ട്രംപ്​ ട്വിറ്ററിൽ വ്യക്​തമാക്കി. മേഖലയിലെ സംഘർഷത്തിന്​ അയവുണ്ടാവില്ലെന്ന സൂചനയാണ്​ ട്രംപ്​ നൽകുന്നത്​.

ഇറാ​​െൻറ 52 സ്ഥലങ്ങൾ അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്​. അതിൽ പലതും ഇറാനും ഇറാനിയൻ സംസ്​കാരത്തെയും സംബന്ധിച്ചടുത്തോളം പ്രാധാന്യമർഹിക്കുന്നതാണ്​. അമേരിക്കയെയോ അമേരിക്കയുടെ സ്വത്തുക്കളെയോ ഇറാൻ ആക്രമിച്ചാൽ ശക്​തമായ തിരിച്ചടി നൽകുമെന്ന്​ ട്രംപ്​ ട്വിറ്ററിലൂടെ അറിയിച്ചു.അതേ സമയം, മിലിറ്ററി കേന്ദ്രങ്ങൾക്ക്​ പകരം ഇറാൻ സാംസ്​കാരിക സ്ഥലങ്ങൾ ആക്രമിക്കുമെന്ന ട്രംപി​​െൻറ പ്രസ്​താവന അന്താരാഷ്​​്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന വിമർശനമുയർന്നിട്ടുണ്ട്​.

​ഉന്ന​ത ഇ​​​റാ​​​ൻ സൈ​നി​ക മേ​ധാ​വി ഖാ​​​സിം സു​​​ലൈ​​​മാ​​​നി​​​യെ അ​മേ​രി​ക്ക വ​ധി​ച്ച​തോ​ടെ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ യു​​​ദ്ധ​​​സ​​​മാ​​​ന സാ​​​ഹ​​​ച​​​ര്യം ഉ​ട​ലെ​ടു​ത്തു​വെ​ന്ന ആ​ശ​ങ്ക​ക്കു പി​ന്നാ​ലെ, ഇ​റാ​ഖ്​ ത​ല​സ്​​ഥാ​ന​മാ​യ ബ​ഗ്​​ദാ​ദി​ൽ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്കു നേ​രെ ശ​നി​യാ​ഴ്​​ച രാ​ത്രി ആ​ക്ര​മ​ണം നടന്നു. ഒ​പ്പം, സ​ലാ​ഹു​ദ്ദീ​ൻ പ്ര​വി​ശ്യ​യി​ലെ യു.​എ​സ്​ സേ​നാ താ​വ​ള​ത്തി​നു​നേ​രെ റോ​ക്ക​റ്റ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യും വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ആ​ള​പാ​യ​മി​ല്ല എ​ന്നാ​ണ്​ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. യു.​എ​സ്​ എം​ബ​സി അ​ട​ക്ക​മു​ള്ള​വ സ്​​ഥി​തി​ചെ​യ്യു​ന്ന ‘ഗ്രീ​ൻ സോ​ണി’​ൽ ര​ണ്ട്​ മോ​ർ​ട്ടാ​റു​ക​ൾ പ​തി​ച്ചു​വെ​ന്നും സേ​നാ​താ​വ​ള​ത്തി​ൽ ര​ണ്ട്​ റോ​ക്ക​റ്റ്​ പ​തി​ച്ചു​വെ​ന്നും എ.​എ​ഫ്.​പി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ന​യ​ത​ന്ത്ര വി​ദ​ഗ്​​ധ​രും സേ​നാം​ഗ​ങ്ങ​ളു​മു​ള്ള ‘ഗ്രീ​ൻ സോ​ണി​ൽ’​നി​ന്ന്​ അ​പാ​യ സൈ​റ​ൺ മു​ഴ​ങ്ങി. സ​ലാ​ഹു​ദ്ദീ​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ​ബ​ല​ദ്​ താ​വ​ള​ത്തി​ൽ ര​ണ്ട്​ ക​ത്യൂ​ഷ റോ​ക്ക​റ്റു​ക​ളാ​ണ്​ പ​തി​ച്ച​ത​ത്രെ.

‘‘ജാ​ദ്​​രി​യ, സെ​ലി​ബ്രേ​ഷ​ൻ സ്​​ക്വ​യ​ർ, ബ​ല​ദ്​ വ്യോ​മ​താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി റോ​ക്ക​റ്റു​ക​ൾ പ​തി​ച്ചു. ആ​ള​പാ​യ​മി​ല്ല എ​ന്നാ​ണ്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തേ​യു​ള്ളൂ’’ -ഇ​റാ​ഖ്​ സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​താ​യി ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. നേ​ര​ത്തേ, ബ​​​ഗ്ദാ​​​ദി​​​ൽ ഇ​​​റാ​െ​​ൻ​​റ പി​​​ന്തു​​​ണ​​​യു​​​ള്ള സാ​​​യു​​​ധ​​​സേ​​​ന​​​ക്കെ​​​തി​​​രെ അ​​​മേ​​​രി​​​ക്ക​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണ​വു​മു​ണ്ടാ​യി. സേ​​​ന​​​യു​​​ടെ ആ​​​റു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. നാ​​​ലു​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഖാ​​​സിം സു​​​ലൈ​​​മാ​​​നി കൊ​​​ല്ല​​​പ്പെ​​​ട്ട് 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ലാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ ആ​​​ക്ര​​​മ​​​ണം. വ​​​ട​​​ക്ക​​​ൻ ബ​​​ഗ്ദാ​​​ദി​​​ലെ ടാ​​​ജി റോ​​​ഡി​​​ൽ ശ​നി​യാ​ഴ്​​ച പു​​​ല​​​ർ​​​ച്ച 1.15ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​തെ​​​ന്ന് ഇ​​​റാ​​​ഖ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ട് കാ​​​റു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. സാ​​​യു​​​ധ​​​സേ​​​ന​​​യി​​​ലെ മു​​​തി​​​ർ​​​ന്ന ക​​​മാ​​​ൻ​​​ഡ​​​റെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് വ്യോ​​​മാ​​​ക്ര​​​മ​​​ണം എ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ള്ള പ​​​ങ്ക്​ ഇ​​​റാ​​​ഖ്​ സേ​​​ന​​​യും പി​​​ന്നീ​​​ട്​ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ഖ്യ​​​സേ​​​ന​​​യും നി​​​ഷേ​​​ധി​​​ച്ചു.

‘​െറ​​​വ​​​ലൂ​​​ഷ​​​ന​​​റി ഗാ​​​ര്‍ഡ്സി’​​​​ലെ പ്ര​​​ത്യേ​​​ക​​​വി​​​ഭാ​​​ഗ​​​മാ​​​യ ‘ഖു​​​ദ്സ്’ ​മേ​​​ധാ​​​വി​യാ​യ ഖാ​​​സിം സു​​​ലൈ​​​മാ​​​നി​​​യെ ബ​ഗ്​​ദാ​ദി​ൽ വെ​ച്ച്​ വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ്​ ​അ​മേ​രി​ക്ക​ൻ സേ​ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ​വ​ധി​ച്ച​ത്. ഖാ​​​സിം സു​​​ലൈ​​​മാ​​​നി​​​യു​​​ടെ സം​​​സ്​​​​കാ​​​ര​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​​ങ്കെ​​​ടു​​​ത്ത​​​വ​​​രെ​​​ല്ലാം തി​​​രി​​​ച്ച​​​ടി ഉ​​​റ​​​പ്പെ​​​ന്ന വി​​​കാ​​​ര​​​മാ​​​ണ്​ പ​​​ങ്കു​​​വെ​​​ച്ച​​​ത്. ഇ​​​റാ​​​ൻ സേ​​​ന​​​യു​​​ടെ ചി​​​റ​​​ക​​​റ്റി​​​ട്ടി​​​ല്ലെ​​​ന്ന്​ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​കും പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​മെ​​​ന്നാ​​​ണ്​ നേ​​​താ​​​ക്ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം. അ​​​തേ നാ​​​ണ​​​യ​​​ത്തി​​​ൽ തി​​​രി​​​ച്ച​​​ടി​​​ക്കു​​​മെ​​​ന്നാ​​​ണ്​ റി​​​യ​​​ർ അ​​​ഡ്​​​​മി​​​റ​​​ൽ അ​​​ലി ഫ​​​ദാ​​​വി ഔ​​​ദ്യോ​​​ഗി​​​ക ടെ​​​ലി​​​വി​​​ഷ​​​നി​​​ലൂ​​​ടെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​റാ​​​ഖി​​​ലെ പ്ര​​​മു​​​​ഖ ശി​​​യ നേ​​​താ​​​വ്​ മു​ഖ്​​​​​ത​​​ദ അ​​​ൽ​സ​​​ദ്​​​​ർ യു.​​​എ​​​സ്​ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രെ തി​​​രി​​​ച്ച​​​ടി​​​ക്കു​​​മെ​​​ന്ന്​ പ്ര​​​ഖ്യാ​​​പി​​​ച്ചു.

മൂ​​​ന്നു​​​ദി​​​വ​​​സ​​​ത്തെ ഔ​​​ദ്യോ​​​ഗി​​​ക ദുഃ​​​ഖാ​​​ച​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​റാ​െ​​ൻ​​റ തി​​​രി​​​ച്ച​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ത്തി​​​നി​​​ടെ, 3500 സൈ​​​നി​​​ക​​​രെ കൂ​​​ടി മേ​​​ഖ​​​ല​​​യി​​​ൽ വി​​​ന്യ​​​സി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക തീ​​​രു​​​മാ​നി​ച്ചു. ഇ​​​റാ​​​ഖ്, കു​​​വൈ​​​ത്ത്​​ അ​​​ട​​​ക്ക​​​മു​​​ള്ള സ​​​മീ​​​പ​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ്​ ഇ​​​വ​​​രെ വി​​​ന്യ​​​സി​​​ക്കു​​​ക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here